Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് അനുകൂല നിലപാട്; ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ ദേശീയപാതാ വികസനം വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി

28 MARCH 2018 07:39 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തു കൂടി കടന്നുപോകുന്ന ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണെന്നും ഭൂമി ഏറ്റെടുത്തു നൽകിയാൽ ദേശീയപാതാ വികസനം വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നു കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ കൂടിക്കാഴ്ച നടത്തിയശേഷം തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയപാതാ വികസനം സംബന്ധിച്ച് സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകൾ കേന്ദ്രത്തെ അറിയിച്ചു. തലപ്പാടി- ചെങ്ങള, ചെങ്ങള- നീലേശ്വരം പാതയുടെ വികസന കാര്യത്തിൽ ഭൂമിയുടെ വിലയാണ് പ്രശ്‌നമായത്. അവിടെ ഭൂമിക്കു വില കൂടുതലാണെന്ന നിലപാടാണു കേന്ദ്രസർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

സംസ്ഥാനത്തു കൂടി കടന്നുപോകുന്ന ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ട്രാൻസ്‌പോർട്ട് ഭവനിൽ കൂടിക്കാഴ്ച നടത്തി.

ഭൂമി ഏറ്റെടുത്തു നൽകിയാൽ ദേശീയപാതാ വികസനം വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നു കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകൾ കേന്ദ്രത്തെ അറിയിച്ചു. തലപ്പാടി- ചെങ്ങള, ചെങ്ങള- നീലേശ്വരം പാതയുടെ വികസന കാര്യത്തിൽ ഭൂമിയുടെ വിലയാണ് പ്രശ്‌നമായത്. അവിടെ ഭൂമിക്കു വില കൂടുതലാണെന്ന നിലപാടാണു കേന്ദ്രസർക്കാരിനുള്ളത്. എന്നാൽ നിലവിലുള്ള വില വച്ചാണ് ജില്ലാ കളക്ടർ ഭൂമി ഏറ്റെടുത്തത്. ഇക്കാര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള നിരക്കാണ് കളക്ടർ പരിഗണിച്ചത്. ഇതിനോടു മന്ത്രാലയം യോജിച്ചില്ല. ഇത് വിശദമായി ചർച്ച ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി ഉൾപ്പെടെയുളളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇക്കാര്യത്തിൽ ഇരുകൂട്ടരും നിർദേശങ്ങൾ പങ്കുവച്ചു.

തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ കാര്യത്തിൽ മുമ്പ് 59 പദ്ധതികളാണു ചർച്ച ചെയ്തത്. എന്നാൽ മൂന്നെണ്ണം മാത്രമാണു നടപ്പാക്കിയത്. 192കിലോമീറ്റർ റോഡ് നിർമിക്കാൻ നിർദേശമുണ്ടായിരുന്നപ്പോൾ 18കിലോമീറ്റർ മാത്രമാണ് അംഗീകരിച്ചത്. ഇക്കാര്യത്തിൽ പുനർചിന്തനം വേണമെന്ന ആവശ്യത്തോടു കേന്ദ്രസർക്കാർ അനുകൂല നിലപാടാണു സ്വീകരിച്ചത്. ഭൂമി ഏറ്റെടുത്തു നൽകിയാൽ ബാക്കി കാര്യങ്ങൾ നിർവഹിക്കാമെന്നു കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്.

ദേശീയജലപാതാ വികസനത്തിന്റെ കാര്യത്തിൽ കൊല്ലം- കോഴിക്കോട്- ഹോസ്ദുർഗ് പാത ബേക്കൽ വരെയും കോവളം വരെയും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സ്‌പെഷൽ പർപ്പസ് വെഹിക്കിളിന് സിയാലുമായി ചേർന്നു രൂപം നൽകും. 5000കോടി രൂപ ചെലവു വരും. ദേശീയജലപാതാ വികസനം ഇതു കൂടി ചേർത്താലേ പൂർത്തിയാകൂ. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണസമ്മതമാണുള്ളത്.

കൊച്ചി നഗരത്തിലെ കനാലുകളുടെ നവീകരണത്തിനും തിരുവനന്തപുരം നഗരത്തിലെ റിംഗ്‌റോഡുകളുടെ വികസനത്തിനും വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (44 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (50 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends