മലയാറ്റൂര്‍ തീഥാടകര്‍ക്കിടയിൽ ലോറി പാഞ്ഞുകയറി യുവാവ് മരിച്ചു: മൂന്നുപേര്‍ക്ക് പരിക്ക്: സംഭവത്തിൽ ലോറി ഡ്രൈവര്‍ അറസ്റ്റിൽ

മലയാറ്റൂര്‍ തീഥാടകര്‍ക്കിടയിൽ ലോറി പാഞ്ഞുകയറി യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പാവറട്ടി വെണ്‍മേനാട് മുക്കോലി വീട്ടില്‍ ദാസിന്റെ മകന്‍ അക്ഷയ് (19) ആണ് മരിച്ചത്. എരുമപ്പെട്ടി കൊള്ളന്നീര്‍ ഗീവറിന്റെ മകന്‍ ഷാലിന്‍ (19), എരുമപ്പെട്ടി അരിക്കാട്ട് വീട്ടില്‍ ജെറിന്റെ മകന്‍ ഗബ്രിയേല്‍ (19), ചിറ്റാട്ടുകര അരിമ്പൂർ വീട്ടില്‍ ജോണിയുടെ മകന്‍ ജെറിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊടകര ദേശീയപാതയില്‍ നെല്ലായിക്കടുത്ത് കൊളത്തൂരില്‍ നടന്നുപോകുകയായിരുന്ന അവർക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടം നടന്നത്. ഇവരില്‍ ഷാലിന്‍, ഗബ്രിയേല്‍ എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും ജെറിനെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച അക്ഷയ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. സംഭവത്തിൽ ലോറി ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി പാണ്ഡി രാജിനെ (39) പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























