സംസ്ഥാനത്തെ വിവിധ താലൂക്ക് ഓഫീസുകളില്‍ അരലക്ഷത്തോളം റേഷന്‍കാര്‍ഡുകള്‍ കെട്ടിക്കിടക്കുന്നു

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും അരലക്ഷത്തോളം പേര്‍ ഇതുവരെ റേഷന്‍കാര്‍ഡ് വാങ്ങിയിട്ടില്ല. സ്റ്റാറ്റിയൂട്ടറി സംവിധാനത്തില്‍ നിന്നും ഭക്ഷ്യഭദ്രത നിയമത്തിലേക്ക് മാറിയ പൊതുവിതരണ സംവിധാനത്തില്‍ അച്ചടിച്ച് വിതരണത്തിന് സജ്ജമായ 46,906 കാര്‍ഡുകളാണ് ഉടമകള്‍ വാങ്ങാതെ സംസ്ഥാനത്തെ വിവിധ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നത്.
നിലവില്‍ 80,180,30 റേഷന്‍കാര്‍ഡുകളാണ് ഭക്ഷ്യഭദ്രത നിയമത്തിലുള്ളത്. ഇതില്‍ 79,50,579 കാര്‍ഡുകള്‍ വിതരണം ചെയ്തു. 20,545 കാര്‍ഡുകള്‍ സിഡിറ്റ് അച്ചടിച്ചു നല്‍കാനുമുണ്ട്. കേരളത്തിന്റെ പൊതുവിതരണ സംവിധാനം ഭക്ഷ്യഭദ്രത നിയമത്തിലേക്ക് ചുവടുമാറിയതോടെ ഗുണഭോക്താക്കള്‍ കുറഞ്ഞതും വിഹിതം കുറഞ്ഞതുമാണ് കാര്‍ഡ് വേണ്ടാതാവാന്‍ മുഖ്യകാരണം. കാര്‍ഡ് വാങ്ങാത്തവര്‍ മാര്‍ച്ച് 31നുള്ളില്‍ കൈപ്പറ്റണമെന്നും ശേഷം വരുന്നവര്‍ക്ക് മതിയായ വിശദീകരണം രേഖാമൂലം നല്‍കിയാല്‍ മാത്രമേ കാര്‍ഡ് കൈമാറുകയുള്ളൂവെന്ന് പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസത്തില്‍ അധികമായി റേഷന്‍കാര്‍ഡ് വാങ്ങാത്തവര്‍ ഇനി കാര്‍ഡ് വാങ്ങുമെന്ന് കരുതുന്നില്ല. കാര്‍ഡ് വാങ്ങാത്തവര്‍ തൃശൂര്‍ ജില്ലയാണ് കൂടുതല്‍ 10,158 പേര്‍. എറണാകുളമാണ് തൊട്ടുപിന്നില്‍ 8,368. വയനാട് ജില്ലയിലാണ് കാര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത്. 546 കാര്‍ഡുകള്‍ മാത്രമാണ് ഇവിടെ വാങ്ങാതെയുള്ളത്.
പത്തനംതിട്ടയില്‍ 849 പേരും തിരുവനന്തപുരത്ത് 5,099 പേരുമാണ് കാര്‍ഡ് വാങ്ങാത്തവര്‍. പാലക്കാട് 4,680, കോഴിക്കോട് 3,335, ആലപ്പുഴ 2,769, മലപ്പുറം 2,497, കണ്ണൂര്‍ 2,380, ഇടുക്കി 1,760, കൊല്ലം 1,725, കോട്ടയം 1,625, കാസര്‍കോട് 1,115 എന്നിങ്ങനെയാണ് കാര്‍ഡുകള്‍ വാങ്ങാത്തവരുള്ളത്. സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തില്‍ 82 ലക്ഷം കാര്‍ഡുകള്‍ ഉണ്ടായിരുന്നത് 80 ലക്ഷത്തോളമായാണ് ചുരുങ്ങിയത്. റേഷന്‍കാര്‍ഡിന് അപേക്ഷിച്ച് ഫോട്ടോ എടുക്കാത്തവര്‍ക്കും മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കും നിലവില്‍ അവസരം നല്‍കിയിട്ടുണ്ടെങ്കിലും അപേക്ഷകള്‍ കുറവാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha

























