ആറ്റിങ്ങലിനെ നടുക്കിയ രാജേഷിന്റെ കൊലപാതകത്തില്‍ നടുങ്ങുന്ന വെളിപ്പെടുത്തലുമായി സുഹൃത്തിന്റെ മൊഴി പുറത്ത്... ഇരുളിന്റെ മറവിൽ അക്രമികൾ എത്തിയത് ഖത്തറിൽ നിന്നുള്ള ക്വട്ടേഷന് പിന്നാലെ... അരുംകൊലയുടെ ചുരുളുകൾ അഴിക്കാൻ അന്വേഷണം വിദേശത്തേക്ക്...

നാടിനെ നടുക്കിയ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം വിദേശത്തേക്കും. കൂട്ടുകാരന്‍ കുട്ടന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി രാജേഷിന് ബന്ധമുണ്ടന്ന് കുട്ടന്റെ മൊഴി. വിദേശത്ത് അന്വേഷണം നടത്താന്‍ പൊലീസ് എന്ത്യന്‍ എമ്ബസിയുടെ സഹായം തേടി. രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കുട്ടന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഖത്തറിലെ ഒരു ഡാന്‍സ് ടീച്ചറുമായി രാജേഷിന് ബന്ധമുണ്ടന്ന് കുട്ടന്‍ മൊഴി നല്‍കിയതായാണ് സൂചന.
രാജേഷിന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചതില്‍ അവസാനമായി സംസാരിച്ചത് വിദേശത്തേക്കാണെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷ്ണം വിദേശത്തേക്കും വ്യാപിപ്പിക്കും. ഇതിനായി എന്ത്യന്‍ എമ്ബസിയുടെ സഹായം പൊലീസ് തേടിയിരിക്കയാണ്. ആദ്യം കൊച്ചിയിലാണ് രാജേഷ് റേഡിയോ ജോക്കിയായി ജോലിനോക്കിയത്. പിന്നീട് ഖത്തറിലെ റേഡിയോയിലേക്ക് ജോലികിട്ടി.
മൂന്നുവർഷം മുൻപ് നാട്ടിലെത്തി നാടൻ പാട്ട് സംഘത്തിനൊപ്പം ചേരുകയായിരുന്നു. കൊലനടത്തിയവര്‍ ഉപയോഗിച്ച ചുവന്ന സിഫ്റ്റ് കാര്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം ദുരൂഹത നിലനില്‍ക്കുന്ന കൊലപാതകത്തിന്റെ വസ്തുത തേടി അന്വേഷണ സംഘം രാജേഷിന്റെ കുടുബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കള്‍ ,അയല്‍വാസികള്‍ എന്നിവരില്‍ നിന്നും വിവര ശേഖരിച്ചു വരികയാണ്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കൊലപാതകികള്‍ സഞ്ചരിച്ച കാറിന്റെ നമ്ബര്‍ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ കൊല്ലം,വര്‍ക്കല,പാരിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ സി സി ടി വി പൊലീസ് പരിശോധിച്ച് വരികയാണ് എത്രയും പെട്ടെന്നു തന്നെ കൊലപാതകികളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആറ്റിങ്ങള്‍ ഡിവൈഎസ്സ്പിയും സംഘവും.
https://www.facebook.com/Malayalivartha

























