ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ..? ലോക്കോ പൈലറ്റിന്റെ ഉറക്കംമൂലം വലഞ്ഞത് നൂറുകണക്കിലധികം ആളുകൾ

ഗുരുവായൂരിൽ ലോക്കോ പൈലറ്റിന്റെ ഉറക്കംമൂലം നൂറു കണക്കിന് ജോലിക്കാരായ സ്ഥിരം യാത്രക്കാരും പരീക്ഷയ്ക്കു പോകേണ്ടവരും വലഞ്ഞു. രാവിലെ 9.5ന് ഗുരുവായൂരില്‍ നിന്ന് തൃശൂര്‍ക്ക് പുറപ്പെടേണ്ട പാസഞ്ചര്‍ ട്രെയിന്‍ വൈകിയത് ഒരു മണിക്കൂര്‍. കൃത്യസമയത്ത് ട്രെയിന്‍ പുറപ്പെടാത്തതിനാൽ യാത്രക്കാര്‍ കാര്യം തിരക്കിയപ്പോഴാണ് ലോക്കോ പൈലറ്റ് ഉറങ്ങിത്തീർന്നില്ലെന്ന മറുപടി ലഭിച്ചത്. അതിരാവിലെ ഗുരുവായൂരിലെത്തിയ വണ്ടിയുടെ ലോക്കോ പൈലറ്റ് തന്നെയാണ് രാവിലെ ഒമ്പതിനുള്ള പാസഞ്ചറിലും പോകേണ്ടത്.
ഇവര്‍ക്കുള്ള വിശ്രമ സമയം ആറു മണിക്കൂറാണ്. ഈ സമയം കഴിഞ്ഞില്ലെന്ന ലോക്കോ പൈലറ്റിന്റെ പിടിവാശി മൂലമാണ് ട്രെയിൻ താമസിച്ചത്. തന്റെ ഉറക്കത്തിന് ശേഷം പത്തു മണിയോടെയാണ് വണ്ടി എടുക്കാന്‍ ലോക്കോ പൈലറ്റ് തയ്യാറായത്. യാത്രക്കാര്‍ സ്‌റ്റേഷനില്‍ ബഹളം വെച്ചു.
https://www.facebook.com/Malayalivartha

























