Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രഖ്യാപനത്തിൽ ഞെട്ടി ചെലവ് താങ്ങാനാകാതെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥികള്‍....

29 MARCH 2018 10:03 AM IST
മലയാളി വാര്‍ത്ത

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. സ്ഥാനാര്‍ഥികളെ പറ്റിച്ചത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി. റാവത്താണ്. ഗോദയിലേക്ക് ചാടിയിറങ്ങുമ്പോള്‍ ഇങ്ങനെയൊരു ചതി അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രചാരണച്ചൂട് അവസാനംവരെ എങ്ങനെ നിലനിര്‍ത്തുമെന്നതിലാണ് ആശങ്ക.

തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുമ്പോഴത്തെ ഉദ്വേഗത്തോടെയാണ് എല്ലാവരും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പുകമ്മിഷന്റെ പത്രസമ്മേളനം ടി.വി.യില്‍ കണ്ടത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായി. കര്‍ണാടകയുടെ കാര്യം മാത്രം പറഞ്ഞ് റാവത്ത് പത്രസമ്മേളനം അവസാനിപ്പിച്ചു.

തിരഞ്ഞെടുപ്പ് എന്നുനടക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലായതോടെ അങ്കലാപ്പിലായത് മുന്നണികളുടെ നേതൃത്വമാണ്. ജനുവരി 14-നാണ് കെ.കെ. രാമചന്ദ്രന്‍നായര്‍ മരിച്ചത്. ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂലായ് 14-നകം നടത്തിയാല്‍ മതി. മേയ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് എല്ലാ കക്ഷികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയത്. എന്‍.ഡി.എ. ഒഴികെയുള്ള മുന്നണികള്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടത്തി.

സ്ഥാനാര്‍ഥികള്‍ വീടുകയറി വോട്ടുറപ്പിക്കുന്ന തിരക്കിലാണ്. എത്ര ദിവസം ഇങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ഇപ്പോഴെല്ലാവരും. കടുത്ത ചൂടില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെടുമോ എന്ന ചിന്തയുമുണ്ട്.  തിരഞ്ഞെടുപ്പ് നീണ്ടാല്‍ ആകെ പ്രശ്‌നമാകുമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറയുന്നു. ആവേശം ഇതേപടി നിലനിര്‍ത്തുന്നതും പണമുണ്ടാക്കുന്നതും പ്രശ്‌നമാണ്. തീയതി പ്രഖ്യാപിക്കാത്തതിന്റെ പിരിമുറുക്കത്തിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സജി ചെറിയാനും. തിരഞ്ഞെടുപ്പ് നീണ്ടാല്‍ ആകെ കുഴയുമെന്ന് അദ്ദേഹവും പറയുന്നു. എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളയും അസ്വസ്ഥനാണ്.

പ്രചാരണച്ചെലവ് അനുവദനീയമായ പരിധി കടന്നാല്‍ അതു തിരഞ്ഞെടുപ്പുകേസിലേക്കും മറ്റും പോകാമെന്നത് സ്ഥാനാര്‍ഥികളെ കുഴക്കുന്നുണ്ട്. എങ്കിലും ഭീമമായ സംഖ്യ പ്രചാരണത്തിന് വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പു ചുമതലക്കാര്‍ രഹസ്യമായി പറയും. 164 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഓരോ ബൂത്തിലും അഞ്ചും പത്തും വൊളന്റിയര്‍മാരാണ് ഓരോ സ്ഥാനാര്‍ഥിക്കുംവേണ്ടി പ്രവര്‍ത്തന രംഗത്തുള്ളത്. ഒരു മുന്നണിക്ക് ദിവസം രണ്ടുലക്ഷംരൂപയ്ക്കുമേല്‍ ചെലവുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends