Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവ് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് റിമാന്റ് പ്രതി; പള്‍സര്‍ സുനിയും ദിലീപുമായുള്ള ചര്‍ച്ചകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തും

29 MARCH 2018 10:41 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവ് നല്‍കാന്‍ സന്നദ്ധത അറിയിച്ച് റിമാന്റ് പ്രതി.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പോലീസിന് കൈമാറാം എന്നാണ് ജയിലില്‍ കഴിയുന്ന പ്രതി തന്റെ ബന്ധു മുഖേന അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.

കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കുക പതിവില്ലാത്ത സാഹചര്യത്തില്‍ മേല്‍നടപടികളെക്കുറിച്ച് നിയമോപദേശം തേടാനാണ് പോലീസിന്റെ തീരുമാനം. കുറ്റകൃത്യം നടക്കുന്നതിന് മുന്‍പ് ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസിന് കൈമാറാം എന്നാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതികളിലൊരാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.കൂടാതെ ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനുള്ള സന്നദ്ധതയും ഇയാള്‍ അറിയിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു മാസം മുന്‍പ്തന്നെ തന്റെ ഒരു ബന്ധു വഴി അന്വേഷണ സംഘത്തെ പ്രതി ഇക്കാര്യം അറിയിച്ചിരുന്നുവെന്നാണ് വിവരം.

കോടതിയില്‍ ജാമ്യാപേക്ഷ വരുമ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരിക്കാനുള്ള പ്രതിയുടെ തന്ത്രമായാണ് പോലീസ് ആദ്യം ഇതിനെ കണ്ടത്.എന്നാല്‍ പ്രതി കൈമാറിയ രഹസ്യ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പൂര്‍ണ്ണമായും തള്ളിക്കളയാവുന്നതല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് പ്രതിക്ക് മാപ്പുസാക്ഷിയാകാമെങ്കിലും കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതിയെ മാപ്പുസാക്ഷിയാക്കുന്ന കീഴ്വഴക്കമില്ല. ഇതെ തുടര്‍ന്നാണ് മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസ് നിയമോപദേശം തേടുന്നത്.

പള്‍സര്‍ സുനി ഉള്‍പ്പടെ 7 പ്രതികളാണ് നിലവില്‍ റിമാന്റില്‍ കഴിയുന്നത്.ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചനയായിരുന്നു നടിയെ ആക്രമിച്ച സംഭവമെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കവെ കേസിലെ മറ്റൊരു പ്രതിയായ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് കൈമാറാം എന്ന് റിമാന്റ് പ്രതികളിലൊരാള്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends