ഏപ്രില്‍ 2ന് പ്രാദേശിക അവധിയാണോ? സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ...

ഏപ്രില്‍ രണ്ടിന് പ്രദേശിക അവധി ഉണ്ടാകില്ല. ഏപ്രില്‍ ഒന്നിലെ അവധി സര്‍ക്കാര്‍ കലണ്ടറില്‍ തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി സര്‍ക്കാര്‍ ഉത്തരവായി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ആറാട്ട്, അമ്പലപ്പുഴ കൊടിയേറ്റ് എന്നിവ സര്‍ക്കാര്‍ കലണ്ടറില്‍ ഏപ്രില്‍ ഒന്നിനു പകരം ഏപ്രില്‍ രണ്ടിനായിരുന്നു തെറ്റായി രേഖപ്പെടുത്തിയിരുന്നത്.
ആറാട്ട് പ്രമാണിച്ച് രണ്ടിന് വൈകീട്ട് മൂന്നു മുതല്‍ തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധിയും റദ്ദാക്കി. രണ്ടിന് ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha

























