85 വയസ്സുകാരിയുടെ കാന്‍സര്‍ ബാധിച്ച തുടയെല്ല് മാറ്റി വച്ചു: കോട്ടയം മെഡിക്കല്‍ കോളേജിന് ഇത് അപൂർവ്വനേട്ടം

അപൂർവ്വനേട്ടത്തിന്റെ തിളക്കത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജ്. കാന്‍സര്‍ ബാധിച്ച തുടയെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഇവിടുത്തെ ഡോക്ടര്‍മാരായ റെജി വര്‍ഗ്ഗീസ്, രാഹുല്‍, ഷാന്‍ ജോണ്‍സണ്‍, അനസ്തറ്റിസ്റ്റ് ഡോ. റെജിമോന്‍ ഫാന്‍ഷോ എന്നിവർ. യൂണിറ്റ് രണ്ടിന്റെ ചീഫും മുന്‍ സൂപ്രണ്ടുമായ ടിജി തോമസ് ജേക്കബ്ബിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
വൈക്കം സ്വദേശിനിയായ 85 വയസ്സുകാരിയുടെ കാന്‍സര്‍ ബാധിച്ച തുടയെല്ല് മുറിച്ച് മാറ്റി ലോഹംകൊണ്ട് നിർമിച്ച ദണ്ഡ് വച്ചാണ് ശസ്ത്രക്രിയ ചെയ്തത്. 35 സെ.മീ. നീളമുള്ള തുടയെല്ലിന്റെ 33 സെ.മീ. ഭാഗമാണ് മുറിച്ച് മാറ്റിയത്. സ്വകാര്യ ആശുപത്രികളില്‍ വളരെ ചെലവേറിയ ഈ ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ കോളേജില്‍ കുറഞ്ഞ ചെലവില്‍ ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
https://www.facebook.com/Malayalivartha

























