ജേക്കബ് തോമസിനെതിരെ നടപടി കടുപ്പിച്ച് ഹൈക്കോടതി, ക്രിമിനല്‍ കോടതിയലക്ഷ്യകേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ ജേക്കബ് തോമസിന് നിര്‍ദേശം

ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി കടുപ്പിച്ച് ഹൈക്കോടതി. ക്രിമിനല്‍ കോടതിയലക്ഷ്യകേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ ജേക്കബ് തോമസിന് നിര്‍ദശം. വിജിലന്‍സിനെതിരായ ഹൈക്കോടതി പരാമര്‍ശങ്ങളെ അഴിമതിയായി ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടികള്‍ക്ക് ആധാരം.
പാറ്റൂര്‍ കേസ് പരിഗണിച്ച ഘട്ടത്തില്‍ ജസ്റ്റീസുമാരായ പി ഉബൈദും എബ്രഹാം മാത്യുവും നടപടിക്രമങ്ങളിലെ വീഴ്ചകള്‍ എടുത്തുകാണിക്കുകയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും അന്വേഷണസംഘത്തിനെതിരെയും കടുത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ഈ രണ്ടുജഡ്ജിമാര്‍ക്കുമെതിരെ കേന്ദ്രവിജിലന്‍സ് കമ്മിഷന് നല്‍കാനുള്ള പരാതി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു . പരാതി വിജിലന്‍സ് കമ്മിഷന് കൈമാറിയിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കമ്മിഷന് അധികാരം ഇല്ലന്നിരിക്കെ ജേക്കബ് തോമസ് അത്തരമൊരു നടപടിക്ക് മുതിര്‍ന്നത് ക്രിമിനല്‍ കോടതിയലക്ഷ്യമാണ് ഹൈക്കോടതി നിരീക്ഷണം.
https://www.facebook.com/Malayalivartha