വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍

ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് മുന്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങണം. വിപഞ്ചികയുടെ അഭിഭാഷകന്റെ ആവശ്യ പ്രകാരം യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി സംസാരിച്ചിരുന്നുവെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടലുറപ്പാക്കിയെന്നും മുന്‍കേന്ദ്രമന്ത്രി പറഞ്ഞു.
വിപഞ്ചികയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് തടയാനായി. വഴിയില്‍ വച്ച് ആംബുലന്‍സ് തിരികെ വിളിപ്പിക്കുകയായിരുന്നു. നീതി ഉറപ്പാക്കാന്‍ ഇനിയും ഇടപെടലുകള്‍ വേണം. വിപഞ്ചികയുടേയും കുഞ്ഞിന്റെയും ദുരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണം എന്ന് കുടുംബത്തിന് ആവശ്യമുണ്ട്. ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാര്‍ വിപഞ്ചികയുടെ കുടുംബത്തിനൊപ്പം നില്‍ക്കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha