ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്

ഇപ്പോഴുള്ള രീതികള്‍ കാണുമ്പോള്‍ നമുക്കും വിഷമമാണെന്ന് പ്രിയങ്ക. മാദ്ധ്യമപ്രവര്‍ത്തകരോടൊക്കെ എന്തെങ്കിലും പറയണമെങ്കില്‍ സമാധാനത്തോടെ പറയാലോ. നിങ്ങളെ വെറുപ്പിച്ചിട്ടെന്തിനാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയതുകൊണ്ട് കുഴപ്പമില്ല, പക്ഷേ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണം. നമ്മള്‍ ജനങ്ങളുടെ ഇടയില്‍ വെറുപ്പ് സമ്പാദിക്കരുത്. ഈ ജനങ്ങള്‍ തന്നെയാണ് നാളെ നമുക്ക് വോട്ട് ചെയ്യേണ്ടത്.' പ്രിയങ്ക പറഞ്ഞു.
തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കെ ബി ഗണേശ് കുമാര്‍ കൂടെ നിന്നെന്നും നടി വ്യക്തമാക്കി. 'ഗണേശേട്ടന്‍ ഞങ്ങളുടെ കുടുംബവുമായി നല്ല ബന്ധമുള്ളയാളാണ്. എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ ഗണേശേട്ടന്‍ ഒറ്റ വാക്കേ പറഞ്ഞിട്ടുള്ളൂ. ആ കുട്ടിയെ ഒന്നും ചെയ്യരുത്, അവള്‍ നിരപരാധിയാണെന്ന്. കേസിന്റെ ജഡ്ജ്‌മെന്റ് വന്നപ്പോള്‍ ആദ്യം ഗണേശേട്ടനെയാണ് വിളിച്ചത്. ചേട്ടന്‍ പറഞ്ഞതുപോലെ ഞാന്‍ നിരപരാധിയാണെന്ന് പറഞ്ഞു. ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്. രാഷ്ട്രീയപരമായി പറയുകയാണെങ്കില്‍ അദ്ദേഹം എത്രയോ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.' പ്രിയങ്ക പറഞ്ഞു.
https://www.facebook.com/Malayalivartha