മെഡിക്കൽ പ്രവേശന ബില്ലിൽ എതിർപ്പുമായെത്തിയ ബൽറാമിനെ തള്ളി പ്രതിപക്ഷ നേതാവ്; ഭരണ -പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കി

പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ള ബില്‍ നിയമസഭ പാസാക്കി. സുപ്രീംകോടതി വിമർശനം അവഗണിച്ച് അവതരിപ്പിച്ച ബിൽ ഐകകണ്ഠ്യേനയാണു പാസാക്കിയത്. അതേസമയം, വിടി ബല്‍റാം ബില്ലിനെ എതിര്‍ത്തു.
ബില്‍ സ്വകാര്യ സ്വാശ്രയ മേഖലയെ സഹായിക്കുന്നതാണെന്ന് ആരോപിച്ചാണ് ബല്‍റാം എതിര്‍പ്പ് പ്രകടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് എതിരായല്ല താന്‍ സംസാരിക്കുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബില്ലിന്‍റെ സാധുത സുപ്രീംകോടതിയുടെ പരിഗണനയില്‍ മാത്രമാണെന്നും ബല്‍റാമിന്‍റെ ക്രമപ്രശ്നം നിലനില്‍ക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
എന്നാല്‍ വിടി ബല്‍റാമിന്റെ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് തള്ളി. 180 വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതിയാണ് പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചതെന്നും വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്തിയ ബില്ലില്‍ അപാകതയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബില്‍ പാസാക്കിയത് സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഒത്തുകളിയൊന്നുമില്ല. ഈ ബില്‍ നിക്ഷിപ്ത താല്‍പര്യക്കാരെ സംരക്ഷിക്കുന്നതല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha