വിവാഹ തലേന്നു വരന്‍ മുങ്ങി.... പിന്നെ നടന്നത് നാടകീയ രംഗങ്ങള്‍

വിവാഹത്തിന്റെ തലേദിവസം മുങ്ങിയ പ്രതിശ്രുത വരന്‍ ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തി. തങ്ങള്‍ക്കുണ്ടായ മുഴുവന്‍ നഷ്ട്ടങ്ങള്‍ക്കും ഉത്തരവാദികളായ ചെറുക്കനും വീട്ടുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് പെണ്ണിന്റെ വീട്ടുകാര്‍ കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇയാള്‍ തിരിച്ചു വീട്ടില്‍ എത്തിയത്. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ സുരേഷ്(32) എന്ന യുവാവാണു വിവാഹ തലേന്നു മുങ്ങിയത്.
മധൂര്‍ സ്വദേശിനിയായ യുവതിയുമായി ഏപ്രില്‍ 1 നായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 29 നു വീട്ടില്‍ നിന്ന ഇറങ്ങിയ യുവാവിനെ കാണാതാകുകയായിരുന്നു. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
എന്നാല്‍ തനിക്ക് വിവാഹത്തില്‍ താല്‍പ്പര്യം തോന്നാത്തതിനെ തുടര്‍ന്നു നാടുവിട്ടതാണ് എന്ന യുവാവു വ്യക്തമാക്കി. എന്നാല്‍ ഓഡിറ്റോറിയം ബുക്ക് ചെയ്തതടക്കം വിവാഹ ഒരുക്കങ്ങള്‍ക്കായി ഒന്നര ലക്ഷത്തോളം രൂപ ചെലവായി എന്നും തങ്ങള്‍ക്കുണ്ടായ മുഴുവന്‍ നഷ്ട്ടങ്ങള്‍ക്കും ഉത്തരവാദികളായ ചെറുക്കനും വീട്ടുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് പെണ്ണിന്റെ വീട്ടുകാര്‍ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha