കൊല്ലം അജിത്ത് അന്തരിച്ചു, ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം,സംവിധായക മോഹവുമായി സിനിമയിലെത്തി, വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് തിളങ്ങി, മലയാളസിനിമാലോകത്തിന് തീരാനഷ്ടം

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മനസിനെ കീഴടക്കിയ നടന്‍ കൊല്ലം അജിത്ത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും.
1990കളില്‍ മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന അജിത്ത് അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു. 1984ല്‍ പി. പദ്മരാജന്‍ സംവിധാനം ചെയ്ത 'പറന്ന് പറന്ന് പറന്ന്' എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്താണ് സിനിമയിലെത്തിയത്.
പിന്നീട് പദ്മരാജന്റെ സിനിമകളിലെ സ്ഥിരം നടനായി. 1989 ല്‍ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന ചിത്രത്തില്‍ നായകനായി എത്തിയെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളില്‍ മാത്രമായി ഒതുങ്ങി.
ദൂരദര്‍ശനിലെ ആദ്യകാല പരമ്ബരകളിലൊന്നായ 'കൈരളി വിലാസം ലോഡ്ജ്' അടക്കം നിരവധി ടെലിവിഷന്‍ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്. പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. വേഷമിട്ടു. 'കോളിംഗ് ബെല്‍' എന്ന സിനിമയും സംവിധാനം ചെയ്തു.
കൊല്ലം സ്വദേശിയായ അജിത്തിന്റെ പദ്മനാഭന്‍ സരസ്വതി ദമ്ബതികളുടെ മകനായി കൊല്ലത്താണ് ജനനം. പ്രമീളയാണ് ഭാര്യ. മക്കള്‍: ശ്രീക്കുട്ടി, ശ്രീഹരി.
https://www.facebook.com/Malayalivartha