ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥനയിലൂടെ സിപിഎം നേതാവിന് രോഗശാന്തി,സാക്ഷ്യം പറഞ്ഞ് നേതാവിന്റെ ഭാര്യയുടെ പരസ്യം, മൗനം പാലിച്ച് പാര്‍ട്ടി നേതൃത്വം, സിപിഎം സുരേന്ദ്രനോട് എന്തു നിലപാട് സ്വീകരിക്കും

ക്രിസ്ത്യന്‍ ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി നേടിയതായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, മൗനം പാലിച്ച് പാര്‍ട്ടി നേതൃത്വം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. സുരേന്ദ്രന്റെ ഭാര്യയാണ് പുന്നപ്ര പറവൂര്‍ ഐഎംഎസ് ധ്യാനഭവനിലെ പ്രാര്‍ത്ഥനയിലൂടെ തന്റെ ഭര്‍ത്താവ് രോഗശാന്തി നേടിയതായി പരസ്യം നല്‍കിയത്.
ഐഎംഎസ് ധ്യാനഭവന്റെ മുഖപത്രമായ 'ചെങ്കോലേന്തിയ ഐഎംഎസ് അമ്മ'യുടെ ഫെബ്രുവരി ലക്കത്തില്‍ സുരേന്ദ്രന്റെ ചിത്രം ഉള്‍പ്പെടെയാണ് പരസ്യം നല്‍കിയിട്ടുള്ളത്. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ് സിപിഎം നേതൃത്വം.
പാര്‍ട്ടി പ്ലീനത്തില്‍ തീരുമാനമെടുത്തെന്ന് പറഞ്ഞ് ഗണപതിഹോമത്തിനും ഭഗവതിസേവയ്ക്കും വരെ പാര്‍ട്ടി സഖാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സിപിഎം നേതൃത്വം ഇപ്പോള്‍ ഇരട്ടത്താപ്പ് കാട്ടുന്നതില്‍ അണികളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ചെങ്ങന്നൂരില്‍ െ്രെകസ്തവ വോട്ടുകള്‍ ലക്ഷ്യമാക്കി എല്ലാ അടവുനയങ്ങളും പ്രയോഗിക്കുന്ന സിപിഎം ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടന്ന നിലപാടിലാണ്.
രക്തസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ച തൊഴിലാളിനേതാവിന്റെ രോഗശാന്തിക്കായി ഐഎംഎസ് ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം പരിശോധിച്ചപ്പോള്‍ നേതാവിന് ഒരു രോഗവുമില്ലന്നാണ് ഭാര്യ രാജമ്മയുടെ പേരില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. യേശുവിനും മേരിക്കും നന്ദി അറിയിച്ചുള്ള പരസ്യം പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ ഒൗേദ്യാഗികപക്ഷക്കാരനായ സുരേന്ദ്രനെതിരെ ഒരുവിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു.
രോഗശാന്തിശുശ്രൂഷയും ധ്യാനവും നടത്തി രോഗം ഭേദമാക്കാന്‍ സാധിക്കുമെന്ന പ്രത്യയ ശാസ്ത്ര നിലപാടിലേക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും കുടുംബവും എത്തിയത് സിപിഎമ്മിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയ മന്ത്രി കടകംപളളിയെ താക്കീത് ചെയ്ത സിപിഎം സുരേന്ദ്രനോട് എന്തു നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം.
എന്നാല്‍ ഐഎംഎസ് ധ്യാനഭവന്റെ മുഖപത്രത്തില്‍ തെറ്റായ വാര്‍ത്തയാണ് പ്രസിദ്ധീകരിച്ചതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ ജന്മഭൂമിയോടു പറഞ്ഞു
https://www.facebook.com/Malayalivartha