റേഡിയോ ജോക്കി രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ എത്തിയ മുഖ്യ പ്രതി സാലിഹ് ബിന്‍ ജലാലിന് പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം; ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീഴ്‌ച രഹസ്യമാക്കി വയ്‌ക്കാൻ അണിയറയില്‍ നീക്കവും...

മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യകണ്ണിയായ സാലിഹ് ബിന്‍ ജലാലിന് പോലീസ് ഉന്നതരുമായി ബന്ധമുണ്ടെന്നു രഹസ്യറിപ്പോര്‍ട്ട്. കൊലപാതകത്തെക്കുറിച്ച് വിവരം കിട്ടിയ ഉടന്‍ ഒരു ഉന്നത ഉദ്യോഗസ്‌ഥനെ പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുക്കാത്തതു ദുരൂഹത ഉണര്‍ത്തുന്നു.
അദ്ദേഹത്തിനുള്ള കോള്‍ ഡൈവേര്‍ട്ട് സംവിധാനത്തില്‍ ലാന്‍ഡ് ഫോണിലേക്കാണു പോയത്. അതാരും അറ്റന്‍ഡ് ചെയ്‌തില്ല. അതിനാല്‍, പുലര്‍ച്ചെ നടന്ന കൊലപാതകവിവരങ്ങള്‍ ഉന്നതനെ കൈയോടെ അറിയിക്കാനുമായില്ല. ഇക്കാരണത്താല്‍, പ്രതികളുടെ നീക്കം മനസിലാക്കി നടപടിയെടുക്കാന്‍ പോലീസിനായില്ല. ഈ സാഹചര്യം മുതലെടുത്തു അലിഭായിക്കും സംഘത്തിനും കൃത്യം നിര്‍വഹിച്ചശേഷം വേഗം ജില്ലവിട്ടു പോകാനായി. ഇതേക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉന്നതന്റെ വീഴ്‌ച രഹസ്യമാക്കിവയ്‌ക്കാനും അണിയറയില്‍ നീക്കമുണ്ട്. സിനിമയിലും മറ്റും ധാരാളം വി.ഐ.പി. ബന്ധങ്ങളുള്ള അലിഭായി അത് ഉപയോഗിച്ചാണു വിദേശത്തേക്കു കടന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത അലിഭായി എന്ന സിനിമയിലെ കഥാപാത്രത്തെ സ്വന്തം പേരിനോടു ചേര്‍ത്തു പ്രചരിപ്പിക്കുകയായിരുന്നു സാലിഹ്.
അലിഭായിയെ കേരളത്തിലേക്ക് അയച്ച് ദൗത്യം നടത്തി തിരിച്ചു സുരക്ഷിതമായി ഖത്തറിലേക്കു മടക്കിയെത്തിച്ചതും സത്താറാണെന്ന് പോലീസ് കണ്ടെത്തി. ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്നു സത്താറും സാലിഹും. ഏതാനും വർഷം മുമ്പ് ഗൾഫിലെത്തിയതോടെയാണ് ഇരുവരുടെയും ജീവിതം പച്ചപിടിച്ചത്. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്.
സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറുകയും ചെയ്തു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും അവരുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി.
നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവർ ഗൾഫിൽ ജിംനേഷ്യമുൾപ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയർത്തി. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. അതിനിടെ, യുവതി റേഡിയോ ജോക്കിയായ രാജേഷുമായി പരിചയത്തിലായി. ഇത് യുവതിയുടെ കുടുംബ ബന്ധത്തിൽ ഉലച്ചിലുകളുണ്ടായി. രാജേഷുമായുള്ള അമിതമായ അടുപ്പവും സൗഹൃദവും സത്താർ വിലക്കിയെങ്കിലും യുവതി പിൻമാറാൻ കൂട്ടാക്കിയില്ല. ഇതേചൊല്ലി ഇരുവരും നിരന്തരം വഴക്കായതോടെ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിച്ചു.
തുടർന്ന് രാജേഷിന് ഗൾഫിൽ വച്ച് ഭീഷണിയുണ്ടായി. അതോടെയാണ് രണ്ട് വർഷം മുമ്പ് രാജേഷ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. രണ്ട് പെൺകുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി സൗഹൃദം തുടരുന്നതിലുള്ള പകയാണ് രാജേഷിനെ വകവരുത്താൻ സത്താറിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. നാട്ടിൽ ജിംനേഷ്യത്തിൽ ട്രെയിനറായ സാലിഹ് നാലുവർഷം മുമ്പാണ് ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്കെത്തിയത്. നാട്ടുകാരനെന്നതിലുപരി ജ്യേഷ്ഠ തുല്യനായാണ് സാലിഹ് സത്താറിനെ കണ്ടിരുന്നത്. സത്താറിന്റെ കുടുംബ ജീവിതം തകർന്നതിൽ സാലിഹിനും മറ്റ് സുഹൃത്തുക്കൾക്കും രാജേഷിനോട് ദേഷ്യമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha