മുഖ്യമന്ത്രിക്ക് ഒപ്പം ചേര്‍ന്ന് അഴിമതി നടത്തിയ പ്രതിപക്ഷ നേതാവ് കേരളത്തിന് അപമാനം; ഇരുമുന്നണികളുടേയും ഒത്തുതീര്‍പ്പ് രാഷ്ട്രീയം നാടിന് ആപത്താണെന്നും കുമ്മനം

മെഡിക്കല്‍ കോളേജ് ബില്ലിന് പ്രതിപക്ഷം പിന്തുണ നൽകിയതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണകക്ഷി നടത്തുന്ന അഴിമതിക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷമാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രിക്ക് ഒപ്പം ചേര്‍ന്ന് അഴിമതി നടത്തിയ പ്രതിപക്ഷ നേതാവ് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുന്നണികളുടേയും ഒത്തുതീര്‍പ്പ് രാഷ്ട്രീയം നാടിന് ആപത്താണ്. പ്രതിപക്ഷ നേതാവിന്റെ ധര്‍മ്മം പാലിക്കുന്നതില്‍ പരാജയപ്പെട്ട രമേശ് ചെന്നിത്തല സ്ഥാനം ഒഴിയണം. വിദ്യാര്‍ഥികളുടെ പേരുപറഞ്ഞ് രണ്ടു നേതാക്കളും സ്വാശ്രയ മുതലാളിമാരുടെ താല്‍പര്യമാണ് സംരക്ഷിച്ചത്. ഇതോടെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സ്‌പോണ്‍സര്‍ ഒരേയാള്‍ തന്നെയാണെന്ന് വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha