പതിനഞ്ചു മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ അഗ്നി സുരക്ഷാ എന്‍ഒസിയില്‍നിന്ന് ഒഴിവാക്കി; കെട്ടിടങ്ങളുടെ കാര്യത്തില്‍ സുരക്ഷാ സംവിധാനം ഉടമകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി; വന്‍കിട കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ മാനദണ്ഡത്തില്‍ ഇളവ് വരുത്താൻ സർക്കാർ നീക്കം

വൻകിട കെട്ടിടങ്ങളുടെ അഗ്നിസുരക്ഷാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ. തച്ചങ്കരി. പതിനഞ്ചു മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് അഗ്നി സുരക്ഷാ എന്‍ഒസി ആവശ്യമില്ല. വന്‍കിട കെട്ടിടങ്ങളുടെ കാര്യത്തില്‍ അഗ്നിസുരക്ഷാ സംവിധാനം നടപ്പാക്കിയതായി ഉടമകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും തച്ചങ്കരി പറഞ്ഞു.
15 മീറ്റര്‍ വരെ ഉയരവും പതിനായിരം ചതുരശ്ര അടി വരെ വിസ്തീര്‍ണവുമുള്ള കെട്ടിടങ്ങള്‍ക്ക് ഇനി ഫയര്‍ എന്‍ഒസി ആവശ്യമില്ല. ആശുപത്രികള്‍ക്ക് എന്‍ഒസി ലഭിക്കാന്‍ നിലവില്‍ 30മീറ്ററാണ് അനുവദിച്ചിരിക്കുന്നത്. ഇത് 45 മീറ്ററാക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശയും ടോമിന്‍ തച്ചങ്കരി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ നിയമത്തിന് എതിരായതിനാല്‍ നിരവധി കെട്ടിടങ്ങള്‍ പൂട്ടുന്ന സാഹചര്യമുണ്ടായിരുന്നു. പുതിയ ഇളവുകള്‍ വരുന്നതോടെ ഇവ പ്രവര്‍ത്തികുന്നതിന് സാഹചര്യമൊരുങ്ങും.
https://www.facebook.com/Malayalivartha