വയൽക്കിളികളുടെ കാര്യത്തിൽ ഭൂരിപക്ഷം പറഞ്ഞവർ മെഡിക്കൽ സീറ്റിന്റെ കാര്യത്തിൽ മലക്കം മറിഞ്ഞത് എന്ത്കൊണ്ട്; വിദ്യാഭ്യാസം മാഫിയാ സംഘങ്ങൾക്ക് പതിച്ചു കൊടുത്തത് മുതൽ വിദ്യാഭ്യാസം മാത്രമല്ല സംസ്കാരവും നമുക്ക് നഷ്ടമായെന്നും ജോയ് മാത്യു

വയൽക്കിളികളുടെ സമരം അനാവശ്യമാണെന്നും ഭൂരിപക്ഷം വരുന്ന ആളുകളും സ്ഥലം വിട്ടുനൽകാൻ അനുവദിച്ചുവെന്നും വെറും നാലുവീട്ടുകാരുടെ മാത്രം പ്രശ്നമാണ് കീഴാറ്റൂർ സമരമെന്നും പറഞ്ഞ സർക്കാർ വെറും180 മെഡിക്കൽ സീറ്റിന്റെ കാര്യം വരുബോൾ മലക്കം മറിയുന്നത് എന്തുകൊണ്ടാണെന്ന് നടൻ ജോയ് മാത്യു.
വിദ്യാഭ്യാസം എന്നുമുതൽ സാമുദായിക/ മത/ രാഷ്ട്രീയ മാഫിയാ സംഘങ്ങൾക്ക് പതിച്ചു കൊടുത്തുവോ അന്നു മുതൽ വിദ്യാഭ്യാസം മാത്രമല്ല സംസ്കാരവും നമുക്ക് നഷ്ടമായിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിവരമുള്ള ഉദ്യോഗസ്‌ഥൻ അരുതെന്ന് വിലക്കിയിട്ടും വിവരമില്ലായ്മ ഒരു മഹത്വമായി അംഗീകരിച്ച് ബില്ല് പാസ്സാക്കുകയും ഗവർണ്ണർ തള്ളുകയും ചെയ്തു.ഇനി ആ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയാലേ നമുക്ക് സമാധാനമാവൂ എന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
വയൽക്കിളികളുടെ കാര്യം വരുമ്പോൾ ഭൂരിപക്ഷവും അംഗീകരിച്ച പദ്ധതി
വെറും നാലുവീട്ടുകാരുടെ പ്രശ്നമാണെന്ന് പറയുന്നവർതന്നെ വെറും180 മെഡിക്കൽ സീറ്റിന്റെ കാര്യം വരുബോൾ മലക്കം മറിയുന്നത് എന്ത് കൊണ്ടാണു?
വിദ്യാഭ്യാസം എന്നുമുതൽ സാമുദായിക/ മത/ രാഷ്ട്രീയ മാഫിയാ സംഘങ്ങൾക്ക് പതിച്ചു
കൊടുത്തുവോ അന്നു മുതൽ വിദ്യാഭ്യാസം മാത്രമല്ല സംസ്കാരവും നമുക്ക് നഷ്ടമായി
വിവരമുള്ള ഉദ്യോഗസ്‌ഥൻ അരുതെന്ന് വിലക്കിയിട്ടും വിവരമില്ലായ്മ ഒരു മഹത്വമായി അംഗീകരിച്ച് ബില്ല് പാസ്സാക്കുകയും ഗവർണ്ണർ തള്ളുകയും ചെയ്തു
ഇനി ആ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയാലേ നമുക്ക് സമാധാനമാവൂ
https://www.facebook.com/Malayalivartha