സംസ്ഥാനത്തെ ബാറുകള്‍ നാളെ രാത്രി 11ന് പൂട്ടുമെന്ന് മന്ത്രി കെ.ബാബു

സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ നാളെ രാത്രി 11ന് അടച്ചുപൂട്ടും. എക്‌സൈസ് മന്ത്രി കെ.ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ബാറുകള്‍ പൂട്ടുന്ന സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ബാറുകളിലെ മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കും. അടച്ചു പൂട്ടിയ ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ വീതം നല്‍കാന്‍ തീരുമാനമായതായും മന്ത്രി കെ.ബാബു അറിയിച്ചു.
https://www.facebook.com/Malayalivartha























