ബിജെപിയും സിപിഎമ്മും വിചാരിച്ചാല്‍ കലപാതക രാഷ്ട്രീയം അവസാനിപ്പിക്കാം : ചെന്നിത്തല

ബിജെപിയും സിപിഎമ്മും വിചാരിച്ചാല്‍ കലപാതക രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇരുപാര്‍ട്ടികളും സംയമനം പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ജമ്മു കാശ്മീരില്‍ പ്രളയ പ്രദേശങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ 15 പേര്‍ മാത്രമെ നാട്ടില്‍ തിരിച്ചെത്തിക്കാനായുള്ളൂ എന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. 120 മലയാളികളെ കൂടി ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. മടങ്ങിയെത്താനുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലാണ്, ആവശ്യമെങ്കില്‍ മരുന്നും മറ്റു സഹായങ്ങളും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha