മനോജ് വധം : ചെന്നിത്തലയ്‌ക്കെതിരെ പി.ജയരാജന്‍

കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കണ്ണൂരില്‍ സമാധാന യോഗം വിളിച്ചു ചേര്‍ക്കാന്‍ ആഭ്യന്തരമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണെന്ന് ജയരാജന്‍ ചോദിച്ചു. കേസില്‍ കരിനിയമങ്ങള്‍ ചേര്‍ത്തതെന്തിനെന്ന് ചെന്നിത്തല വിശദീകരിക്കണമെന്നും ജയരാജന്‍.
ബിജെപിയും സിപിഎമ്മും വിചാരിച്ചാല്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് ചെന്നിത്തല രാവിലെ പറഞ്ഞിരുന്നു. ഇരു പാര്‍ട്ടികളും സംയമനം പാലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്റെ മറുപടി.
https://www.facebook.com/Malayalivartha