കതിരൂര്‍ മനോജ് വധക്കേസ് സിബിഐ അന്വേഷത്തിലേക്ക്

ആര്‍എസ്‌എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്ക് കൈമാറി വിജ്‌ഞാപനം പുറപ്പെടുവിച്ചു. ഇത് സംസ്‌ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണേല്‍ മന്ത്രാലയത്തിന് അയച്ചുകൊടുക്കും.
കേസിലെ മുഖ്യപ്രതി വിക്രമന്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. മനോജിനെ വധത്തില്‍ തന്നെകൂടാതെ ആറുപേരും കൂടി ഉള്‍പ്പെട്ടിട്ടുള്ളതായി വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. കൊലനടത്തിയവര്‍ക്ക് അന്തര്‍സംസ്‌ഥാന ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് കേസ് സിബിഐയ്‌ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha