ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകരുത്; വാഹന പരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നു തിരുവഞ്ചൂര്‍

വാഹന പരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോട്ടോര്‍ വാഹന വകുപ്പ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ സുരക്ഷിതത്വത്തിനു പ്രാധാന്യം നല്‍കിയുള്ള പരിശോധനയാണ് നടത്തേണ്ടതെന്നും വാഹന പരിശോധന ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha