Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഉപരാഷ്ട്രപതിയെ കാണാനെത്തിയ പെണ്‍കുട്ടിയെ സുരക്ഷാ ജീവനക്കാര്‍ കടത്തിവിട്ടില്ല; ചടങ്ങുകഴിഞ്ഞ് പുറത്തിറങ്ങിയ ഉപരാഷ്ട്രപതി പെണ്‍കുട്ടിയെ കണ്ട് നിന്നു; കുശലംപറഞ്ഞ് ഫോട്ടോയും എടുത്തു; കാസര്‍കോട്ട് കേന്ദ്രസര്‍വകലാശാല കാമ്പസ് ഉദ്ഘാടനത്തില്‍ ശ്രദ്ധേയയായ പെണ്‍കുട്ടി

30 APRIL 2018 09:14 AM IST
മലയാളി വാര്‍ത്ത

കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാല കാമ്പസ് ഉദ്ഘാടനത്തില്‍ ശ്രദ്ധേയയായി തെരേസ് മരിയ. ഉപരാഷ്ട്രപതിയെ നേരിട്ട് കാണാന്‍ കൊതിച്ചെത്തിയ മരിയയ്ക്ക് ഹാളിനകത്തേക്ക് പ്രവേശനം കിട്ടാതെ വന്നതോടെ വലിയ നിരാശയായി. അവസാനം കിട്ടിയതോ വലിയ ഭാഗ്യവും. ചിറ്റാരിക്കാല്‍ കണ്ണിവയലിലെ അരിപ്പറമ്പില്‍ പ്രിന്‍സ് അഗസ്റ്റിന്റെയും ലിറ്റിയുടെയും മകള്‍ തെരേസ് മരിയയ്ക്കാണ് ആ ഭാഗ്യമുണ്ടായത്.

കനത്ത കരിമ്പൂച്ച സുരക്ഷയില്‍ ചടങ്ങഉകഴിഞ്ഞ് പുറത്തിറക്കിറങ്ങിയപ്പോള്‍ രണ്ടും കല്‍പിച്ച് നീട്ടിയൊരു വിളി. നായിഡു സാര്‍.... എന്ന വിളികേട്ട് ഉപരാഷ്ട്രപതി നിന്നു. പെണ്‍കുട്ടിയെ അടുത്തേക്ക് വിളിച്ചു. എന്താണ് വിളിച്ചതെന്ന് വെങ്കയ്യനായിഡു ചോദിച്ചപ്പോള്‍ കാര്യംപറഞ്ഞു. കാണാന്‍ മോഹിച്ച് വന്നതാണ്. വീട്ടില്‍ നിന്ന് വന്നപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തില്ല. അതുകൊണ്ട് ഹാളിനകത്തേക്ക് കയറാന്‍ പറ്റിയില്ല. ഒന്നു സംസാരിക്കാന്‍ കൊതിച്ച് വിളിച്ചുപോയതാണെന്നായി തെരേസ് മരിയ.

കാസര്‍കോട്ട് കേന്ദ്രസര്‍വകലാശാല കാമ്പസ് ഉദ്ഘാടനത്തിനുവന്നതായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ ഹാളിനകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു തെരേസിന് എന്നാല്‍, ഹാളിനുപുറത്ത് കാത്തുനിന്ന് ചടങ്ങു തീര്‍ന്ന് വെങ്കയ്യ ഇറങ്ങുമ്പോള്‍ കാണാന്‍ കാത്തുനിന്നു അവള്‍. ചടങ്ങുതീര്‍ന്ന് ഉപരാഷ്ട്രപതി പുറത്തേക്ക് പോയത് തെരേസ് നിന്നതിന് അടുത്തുകൂടെ. അപ്പോഴാണ് രണ്ടുംകല്‍പിച്ച് നീട്ടിവിളിച്ചത്. കുട്ടിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ രാഷ്ട്രപതിക്കും കൗതുകമായി. അടുത്തുവിളിച്ച് നിര്‍ത്തി വിശേഷങ്ങള്‍ തിരക്കി. പഠിക്കുന്ന സ്‌കൂളും മറ്റുകാര്യങ്ങളുമായി കുറച്ചുനേരം കുശലം.

കാണാന്‍ ഹാളിനകത്ത് കയറാന്‍ പറ്റിയില്ലെങ്കിലെന്താ. ഇപ്പോള്‍ എന്നോടൊപ്പം നിന്ന് സംസാരിക്കാന്‍ സ്‌പെഷ്യല്‍ ചാന്‍സ് കിട്ടിയില്ലേയെന്നുമായി വെങ്കയ്യ. എന്താകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഐ.എ.എസ്. നേടാനാണ് ഇഷ്ടമെന്നായി തെരേസ്. അതോടെ തലയില്‍ കൈവെച്ച് ഉപരാഷ്ട്രപതി അവളെ അനുഗ്രഹിച്ചു.

തെരേസ് ആ പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ചു. സാറിനൊപ്പം ഒരു ഫോട്ടോ എടുക്കട്ടെ എന്നായി തെരേസ്. സെല്‍ഫിയെടുക്കാന്‍ പ്രോട്ടോക്കോള്‍ തടസമുണെന്നും മറ്റാരെക്കൊണ്ടെങ്കിലും എടുപ്പിച്ചോളൂ, ഞാന്‍ നില്‍ക്കാമെന്നും പറഞ്ഞ് വെങ്കയ്യ അടുത്തുനിന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ കാണാനില്ലെന്ന് മനസ്സിലായത്. തിരക്കിനിടയില്‍ വീണുപോയതായിരുന്നു.

ഇതോടെ പെണ്‍കുട്ടിയും സ്വല്‍പം പരിഭ്രമിച്ചു. ആശ്വസിപ്പിച്ച ഉപരാഷ്ട്രപതി കുട്ടിയുടെ ഫോണ്‍ കണ്ടുപിടിച്ചു കൊടുക്കാന്‍ ഉപരാഷ്ട്രപതി സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. അവര്‍ അത് തിരഞ്ഞ് കണ്ടുപിടിക്കുകയും ചെയ്തു. ഇതിനിടെ കൂടിയവരെല്ലാം ചിത്രം പകര്‍ത്തിയതോടെ തെരേസ് താരമായി. ഒപ്പം നിന്ന് പടമെടുക്കാനുള്ള കുട്ടിയുടെ ആഗ്രഹവും അങ്ങനെ സഫലീകരിച്ച് ചിരിച്ചുകൊണ്ട് വെങ്കയ്യ നടന്നുനീങ്ങി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (13 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (20 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (25 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (35 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (41 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (58 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends