ബംഗാളില്‍ ചുമപ്പ് കോട്ടയില്‍ താമര വിരിഞ്ഞു... അടുത്തത് കേരളത്തില്‍?

അസാധ്യമെന്ന് വിധിച്ചിരുന്നത് ബംഗാളില്‍ സംഭവിച്ചു. ചരിത്രത്തിലാദ്യമായി ബംഗാളില്‍ ബിജെപി വിജയിച്ചു. പരാജയത്തിനിടയിലും ഉപതെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിക്ക് വിജയിക്കാനായത് വലിയ നേട്ടമായി. നരേന്ദ്ര മോഡിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും പരീക്ഷണങ്ങളുടെ വിജയമായിരുന്നു ബംഗാള്‍ വിജയം.
ബംഗാള്‍ വിജയത്തെ തുടര്‍ന്ന് അടുത്ത ലക്ഷ്യം കേരളമാണ്. കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുകയാണ് ബിജെപി. അതിന് കേന്ദ്രത്തിന്റെ നേരിട്ടുള്ള സഹായവുമുണ്ട്.
കേരളത്തില്‍ ശക്തമായ സ്വാധീനമുള്ള സംഘടനകളുടെ സഹായം പരമാവധി ഉപയോഗിക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ ഭരണമുള്ളത് വലിയ അനുഗ്രഹമാക്കി മാറ്റും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ വിജയിക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ തീരദേശ മേഖലയിലെ വോട്ട് കിട്ടാത്തതാണ് രാജഗോപാലിനെ തോല്‍പ്പിച്ചത്. ഇടതു മുന്നണിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രാജഗോപാല്‍ രണ്ടാമതെത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വോട്ടിംഗ് ശതമാനം 11 ശതമാനമായതും പ്രതീക്ഷ നല്‍കുന്നു. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് 1 ലക്ഷത്തിലധികം വോട്ട് നേടാനും കഴിഞ്ഞു.
ഇനി വരാനുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുമ്പ് പല സീറ്റുകള്‍ കിട്ടിയിരുന്നു എങ്കിലും ഇപ്രാവശ്യം പരമാവധി നേടുകയാണ് ലക്ഷ്യം. കാരണം പിന്നെ വരാനുള്ളത് നിയമസഭാ തെരഞ്ഞെടുപ്പാണ്. അതില്‍ അക്കൗണ്ട് തുറക്കും എന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha