Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കേരളത്തിലെ ആദ്യ എൻവിഡിയ എഐ ഫാക്ടറി കൊച്ചിയിൽ; ആഗോള എഐ ഭൂപടത്തിൽ ഇടംപിടിച്ച് കേരള സ്റ്റാർട്ടപ്പ്...

06 MARCH 2026 04:28 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ആദ്യത്തെ എൻവിഡിയ എഐ ഫാക്ടറി പ്രവർത്തനസജ്ജമാക്കി കെഎസ് യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ 'ജെനിസിസ്‌ലാബ്സ്'. എൻവിഡിയ സ്റ്റുഡിയോ സർട്ടിഫൈഡ് അംഗവും ഇന്റൽ ഗോൾഡ് മെമ്പറുമാണ് ജെനിസിസ് ലാബ്സ്. കേരളത്തിലെ പ്രമുഖ പ്രൊഡക്റ്റ് സ്റ്റുഡിയോയായ 'കീവാല്യൂ സോഫ്റ്റ്‌വെയർ സിസ്റ്റംസിനായി'യാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ആഗോളതലത്തില്‍ നേടുന്ന പ്രധാന്യമാണ് ഈ നേട്ടം കാണിക്കുന്നത്. അത്യാധുനികമായ എൻവിഡിയ അഡ ലോവേലസ്, ജിപിയു-കൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ എഐ ഫാക്ടറി, ഭാവി വികസനം കൂടി മുന്നില്‍ കണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്ലാക്ക്‌വെൽ ക്ലാസ് ജിപിയു-കൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുമ്പോൾ ഇതിന് ഏകദേശം ഒരു എക്സാഫ്ലോപ്പ് (ഒരു സെക്കന്‍ഡില്‍ ഒരു ക്വിന്റില്യന്‍, അതായത് 1 കഴിഞ്ഞ് 18 പൂജ്യങ്ങള്‍ കമ്പ്യൂട്ടിംഗ് ചെയ്യാനുള്ള ശേഷി) പ്രകടനം കാഴ്ചവെക്കാൻ സാധിക്കും.

ഇത് എക്സാസ്കെയിൽ ക്ലാസ് എഐ സൂപ്പർകമ്പ്യൂട്ടിംഗിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പാണ്. നിലവിൽ സെക്കൻഡിൽ 144.518 ബില്യൺ മാട്രിക്സ് ഓപ്പറേഷൻസ് എന്ന ഉയർന്ന വേഗതയിൽ ഇത് പ്രവർത്തിക്കും. ലൊ-ലേറ്റൻസി വർക്ക് ലോഡുകൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ സംവിധാനം വലിയ സംരംഭങ്ങൾക്കും ഗവേഷണ സംഘങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണ്. പ്രാദേശികമായ എൻജിനീയറിംഗിന് ആഗോള സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഈ നാഴികക്കല്ല് തെളിയിക്കുന്നുവെന്ന് ജെനിസിസ്‌ലാബ്സ് സ്ഥാപകനും സിഇഒയുമായ അർഷാദ് അലി പറഞ്ഞു. ആഗോളതലത്തിലുള്ള പ്രൊഡക്റ്റ് ടീമുകളെ സഹായിക്കുന്നതിനും ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗിൽ കേരളത്തിന്റെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിനുമായാണ് സംസ്ഥാനത്ത് തന്നെ രൂപകൽപ്പന ചെയ്ത് അസംബിൾ ചെയ്ത ഈ സംവിധാനം നിർമ്മിച്ചത്. സംസ്ഥാനത്തിന്റെ സ്വന്തം എക്സാസ്കെയില്‍ എഐ സൂപ്പർകമ്പ്യൂട്ടിംഗ് സൗകര്യം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും അര്‍ഷാദ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഒരു തദ്ദേശീയ കമ്പനിക്ക് എഐ നവീകരണത്തെ എത്രത്തോളം വേഗത്തിലാക്കാൻ കഴിയുമെന്ന് ഈ പദ്ധതി കാണിച്ചുതരുന്നുവെന്ന് ജെനിസിസ്‌ലാബ്സ് കോ-ഫൗണ്ടർ ഉല്ലാസ് മാത്യു അഭിപ്രായപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കിയ മികച്ച പിന്തുണയും അന്തരീക്ഷവുമാണ് ഇത്തരം വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ തദ്ദേശീയ കമ്പനികളെ പ്രാപ്തരാക്കുന്നതെന്നും ഉല്ലാസ് ചൂണ്ടിക്കാട്ടി.‌

ആഗോളനിലവാരത്തിലുള്ള പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് ഹബ്ബാണ് കീവാല്യുവെന്ന് സിഇഒ ഷെർബാൽ വ്യക്തമാക്കി. സാസ് ഉൽപ്പന്നങ്ങളിലും കോർ എഐ മേഖലയിലുമാണ് കീവാല്യുവിന്റെ വൈദഗ്ധ്യം. എഐ മുൻഗണന നൽകുന്ന ഉൽപ്പന്നങ്ങളുടെ ആഗോള ഹബ്ബായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കീവാല്യൂ, ഒമ്പത് വർഷത്തിനിടെ യുഎസിലെയും യൂറോപ്പിലെയും 90 ലധികം ബിസിനസുകൾക്കായി 130 ലധികം ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുള്ള 450 ഓളം എഞ്ചിനീയർമാര്‍ക്കൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നാല്‍പതികം കമ്പനികള്‍ ഫിൻടെക്, ആഡ്‌ടെക്, എഡ്‌ടെക്, ഹെൽത്ത്‌കെയർ, ബ്ലോക്ക്‌ചെയിൻ എന്നീ മേഖലയില്‍ നിക്ഷേപം ലഭിക്കുകയോ ഏറ്റെടുക്കല്‍ നടക്കുകയോ ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (55 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (6 hours ago)

Malayali Vartha Recommends