അക്രമമില്ല വോട്ട് മതി… മനോജ് വധത്തില്‍ ഉണ്ടായ സിപിഎം വിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ ബിജെപി; പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കും

വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത് പ്രയോജനകരമാകുമെന്ന് ബിജെപി കോര്‍ കമ്മിറ്റി വിലയിരുത്തി. പാര്‍ട്ടി ഗ്രാമങ്ങളില്‍ ജാഥകള്‍ സംഘടിപ്പിച്ച് സി.പി.എമ്മിനെതിരെ ശക്തമായ പ്രചാരണം നടത്താനാണ് കോര്‍ കമ്മിറ്റി തീരുമാനം. ഈ മാസം 23 മുതല്‍ 25 വരെ നടക്കുന്ന പ്രചാരണ ജാഥകളില്‍ പരമാവധി മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിക്കും. മനോജ് വധത്തോടെ സി.പി.എമ്മിന്റെ താഴേതട്ടില്‍ ശക്തമായ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നുണ്ടെന്ന വിലയിരുത്തലും കോര്‍ കമ്മിറ്റിയില്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയില്‍ ചേരാനാഗ്രഹിക്കുന്നവരെ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രചാരണം നടത്താനാണ് തീരുമാനം. ശാന്തവും നിശ്ചലവുമായിരിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ മനോജ് വധത്തോടെ സജീവമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എം. എന്നാല്‍ ബി.ജെ.പിയുടെ ഭാഗത്ത് നിന്നു കാര്യമായ പ്രകോപനമില്ലാതായതോടെ സി.പി.എമ്മിന്റെ തന്ത്രം പാളിയിരിക്കുകയാണ്. പാര്‍ട്ടി അണികളില്‍ ഒരു വിഭാഗം ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha