മുഖ്യമന്ത്രിക്കെതിരായ പരനാറി പ്രയോഗത്തില്‍ എം.വി.ജയരാജനു ഖേദം

മുഖ്യമന്ത്രിക്കെതിരായ പരനാറി പ്രയോഗത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗം എം.വി.ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ വ്യക്‌തിപരമായി ആക്ഷേപിച്ചതല്ലെന്ന് ജയരാജന്‍പറഞ്ഞു.
കൊള്ളരുതാത്ത, അഴിമതി നിറഞ്ഞ ഭരണം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നാണ് ഉദ്ദേശിച്ചത്. വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ ആക്ഷേപം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആക്ഷേപം വേദനിപ്പിക്കുന്നെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം.വി. ജയരാജന്‍ പറഞ്ഞു.
കാസര്‍ഗോട് ഉദുമയില്‍ എം.വി. ബാലകൃഷ്‌ണന്‍ അനുസ്‌മരണ വേദിയിലായിരുന്നു ജയരാജന്റെ പരനാറി പ്രയോഗം. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ പരനാറി വേറെ ഇല്ല. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യക്കേസ് വന്നാല്‍ എത്രകാലം വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയാറാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പിണറായി വിജയന്‍ കൊല്ലത്തെ പ്രചരണ പരിപാടിയില്‍ നത്തിയ പരനാറി പ്രയോഗവും വിവാദമായിരുന്നു. എം.വി.ജയരാജന്റെ പരനാറി പ്രയോഗം പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് വി.എസ്.അച്യുതാനന്ദന്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha