സി.പി.എം ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ചു

ആലപ്പുഴ ജില്ലയിലെ സി.പി.എം ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓഫീസ് മുറിയിലെ ഫാനിലാണ് യുവാവ് തൂങ്ങി മരിച്ചത്. ആലപ്പുഴ തൃക്കുന്നപ്പുഴ ഗോപാലകൃഷ്‌ണന്‍, ലക്ഷ്‌മിക്കുട്ടി ദമ്പതികളുടെ ഇരട്ട മക്കളില്‍ ഒരാളായ സുരേഷാണ് മരിച്ചത്. പാര്‍ട്ടി ഓഫീസിന്റെ അടുത്താണ് യുവാവ് താമസിക്കുന്നത്. മൃതദേഹത്തില്‍ നിന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്. ഒരു യുവതിയുടെ പേരാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുള്ളത്.
എന്നാല്‍ ഓഫീസില്‍ കയറിയതെങ്ങനെയെന്ന് പോലീസ് അന്വേഷിച്ചപ്പോള്‍ ഓഫീസിന്റെ മുന്നിലെ വാതില്‍ പൂട്ടാറില്ലെന്നാണ് ഭാരവാഹികളുടെ മറുപടി. രാത്രിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാരംസും ചെസും കളിച്ച് ഓഫീസില്‍ ഇരിക്കാറുണ്ട്. അതിനാല്‍ ഓഫീസ് പൂട്ടാറില്ല. അതുകൊണ്ടാണ് യുവാവിന് ഓഫീസില്‍ കയറാന്‍ കഴിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha