സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കും

സംസ്ഥാനത്ത് ഒരുവര്‍മായി വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്ന വെള്ളക്കരം വര്‍ധന ഇന്ന് മന്ത്രിസഭാ പരിഗണിച്ചു. രണ്ടു രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 10000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്ന ഓരോ ലിറ്ററിനും നേരത്തെ നാല് രൂപയാണ് വാങ്ങിയിരുന്നത്. എന്നാല്‍ അത് എട്ടു രൂപയാക്കണമെന്നായിരുന്നു അതോറിറ്റിയുടെ ആവശ്യം. ഇത് മന്ത്രിസഭാ യോഗത്തില്‍ രണ്ട് രൂപ വര്‍ധിപ്പിച്ച് ആറ് രൂപയാക്കി മറ്റി.
നിലവില്‍ അഞ്ചു കിലോ ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെള്ളത്തിന് നാല് രൂപയും മിനിമം 20 രൂപയുമാണ് വെള്ളക്കരം.
സംസ്‌ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്താതെ വരുമാനം വര്‍ധിപ്പിക്കണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് പതിനായിരം കിലോ ലീറ്ററിനു മുകളില്‍ ജലം ഉപയോഗിക്കുന്നവരുടെ കരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിനു എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വെള്ളക്കരം കൂട്ടല്‍, മദ്യത്തിന്റെ വിലവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി സ്വീകരിച്ചത്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുമ്പോള്‍ വരുമാന വര്‍ധന ആവശ്യമായി വരും. പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ചുപോകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha