സ്‌കൂള്‍ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തി : ഇനി 50 കിലോമീറ്ററിലോടാം

സ്‌കൂള്‍ ബസുകള്‍ക്കും വാനുകള്‍ക്കും ഇനി 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. നിലവില്‍ 40 കിലോമീറ്റര്‍ ആയിരുന്നു സ്‌കൂള്‍ വാഹനങ്ങളുടെ പരമാവധി വേഗതയായി നിശ്ചയിച്ചിരുന്നത്. കേരള റെക്കഗ്‌നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും സി.ബി.എസ്.സി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വേഗപരിധി ഉയര്‍ത്തിയത്.
അപകടങ്ങള്‍ ഒഴിവാക്കാനുളള സുരക്ഷിത വേഗമെന്ന നിലയിലാണ് സ്‌കൂള്‍ വാഹനങ്ങളുടെ വേഗത 40 കിലോമീറ്റര്‍ ആയി നിയന്ത്രിച്ചിരുന്നത്. എന്നാല്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ പരാതിയില്‍ കുട്ടികളെ സമയത്ത് സ്‌കൂളില്‍ എത്തിക്കാന്‍ സാധിക്കില്ല എന്നും വാഹനങ്ങള്‍ ടോപ്പ് ഗിയറില്‍ ഓടിക്കാന്‍ കഴിയുന്നില്ല എന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാദങ്ങളെല്ലാ കണക്കിലെടുത്താണ് ഇപ്പോള്‍ വേഗപരിധി ഉയര്‍ത്തിയത്.
അതെസമയം സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ പ്രായപരിധി കുറയ്ക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം അംഗീകരിച്ചില്ല. പ്രായം കുറഞ്ഞ ഡ്രൈവര്‍മാര്‍ അശ്രദ്ധമായി വണ്ടിയോടിച്ച് നിരവധി അപകടങ്ങള്‍ വരുത്തിവച്ചിട്ടുണ്ട്. കരിക്കകം, ചാന്നാങ്കര അപകടങ്ങള്‍ ഇതിനു തെളിവാണ്. ഇത്തരം സംഭവങ്ങള്‍ കണക്കിലെടുത്താണ് ഡ്രൈവര്‍മാരുടെ യോഗ്യതയുടെ കാര്യം പുനപരിശോധിക്കാത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha