കെ.ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയെന്ന് ബാലകൃഷ്ണപിള്ള

കെ.ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയാണെന്ന് കേരള കോണ്‍ഗ്രസ്ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം ഇല്ലാത്തതുകൊണ്ട് പാര്‍ട്ടിക്ക് ദോഷമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആരുടെയും പിന്നാലെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യം പൂര്‍ണമായും നിരോധിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. എന്നാല്‍ പെട്ടന്നുള്ള മദ്യനിരോധനം അപ്രായോഗികമാണ്. മദ്യം നിര്‍ത്തലാക്കിയാല്‍ സംസ്ഥാനത്തിന് ധനനഷ്ടമുണ്ടാകുമെന്ന വാദം പൂര്‍ണമായും ശരിയല്ല. വരുമാനം കൂട്ടാന്‍ ജനദ്രോഹപരമായ ഒരു നികുതിയും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. മദ്യനയം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha