വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ചു ; യാത്രക്കാരന്‍ അറസ്റ്റില്‍

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി സില്‍വ മൈക്കിളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ വച്ചാണ് ഇയാള്‍ എയര്‍ഹോസ്റ്റസിനെ കടന്നു പിടിക്കുകയും അശ്ലീലം പറയുകയും ചെയ്തത്.
വിമാനം തിരുവനന്തപുരത്ത് എത്തിയ ശേഷം ഇവര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha