സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി : പുതിയ നിയമനത്തിന് ധനവകുപ്പിന്റെ അനുമതി വേണം

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ അതിന് അതിന് ധനകാര്യവകുപ്പിന്റെ അനുമതി വേണമെന്ന് മാത്രമാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ സമ്മേളനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സംസ്ഥാനത്ത് മദ്യത്തിനും സിഗററ്റിനും വില കൂട്ടുമെന്ന് മുഖ്യമന്ത്രിപറഞ്ഞു. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വില്‍ക്കുന്ന ബിയര്‍, വൈന്‍ ഒഴിച്ചുള്ള മദ്യത്തിന്റെ നികുതി ഇരുപത് ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ മദ്യത്തിന് 115 ശതമാനമായിരുന്ന നികുതി 135 ശതമാനമാകും. ഇതോടൊപ്പം ബാര്‍ തൊഴിലാളികളുടെ പുനരുദ്ധാരണത്തിനായി അഞ്ച് ശതമാനം അധിക സെസ്സും ഈടാക്കും.
ബിയര്‍ വൈന്‍ തുടങ്ങിയവയുടെ നികുതി 50 ശതമാനത്തില്‍ നിന്നും 70 ശതമാനമായി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഇതോടെ 1200 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിഗററ്റ് ,പുകയില ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 22 ശതമാനത്തില്‍ നിന്നും 30 ശതമാനമായി നികുതി വര്‍ധിപ്പിച്ചു.
കേന്ദ്രത്തില്‍ നിന്നുള്ള വരുമാന വിഹിതം കുറഞ്ഞതും സംസ്ഥാനത്ത് ചെലവ് കൂടിയതുമാണ് സാമ്പത്തിക ബുദ്ധിമുട്ടിനു കാരണം. ഇതു മറികടക്കാനാണ് നികുതി വര്‍ധിപ്പിക്കുന്നത്. വെള്ളക്കരം ഭൂനികുതി എന്നിവ വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനാണ്. ഭൂനികുതി നിരക്ക് എട്ട് രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂനികുതി ഇനത്തില്‍ 78 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വെള്ളക്കരം കൂട്ടിയതിലൂടെ സംസ്ഥാനത്ത് 205 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.10,000ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല, 10,000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഓരോ കിലോലിറ്ററിനും രണ്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മന്ത്രിമാര്‍ ഇനിമുതല്‍ ശമ്പളത്തിന്റെ 20% വാങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അത്യാവശ്യത്തിന് മാത്രം മന്ത്രിസഭാ യോഗങ്ങള്‍ നടത്തിയാല്‍ മതിയെന്നും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധിയല്ല സാന്പത്തിക ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha