ജാഗ്രത നിര്‍ദേശം... സംസ്ഥാനത്തെ ചിലയിടങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തെ ചിലയിടങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തില്‍ പലയിടത്തും ഇടിമിന്നലും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിച്ചു. ശക്തമായകാറ്റിനും സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി മഴയുണ്ടാകുമെങ്കിലും ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രമേ ശക്തമായ മഴയുണ്ടാകൂ. വൈകിട്ടു മൂന്നിനു ശേഷമായിരിക്കും ഇടിയും കാറ്റോടും കൂടിയ മഴ.
ഇതു മേയ് 10 വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേയ് ആറിനും എട്ടിനും കനത്ത മഴയുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്.കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കനത്തമഴ പെയ്തിരുന്നു.
https://www.facebook.com/Malayalivartha
























