വിസ്മയക്കാഴ്ച്ചയൊരുക്കാന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം... 300 കോടി രൂപ മുടക്കി നിധിയുടെ പ്രദര്‍ശനശാലയൊരുക്കാന്‍ നിര്‍ദേശം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ ഇനി വിസ്മയ കാഴ്ചക്ക് ഒരുങ്ങുന്നു. 300 കോടി രൂപ മുടക്കി നിധിയുടെ പ്രദര്‍ശനശാലയൊരുക്കാനുള്ള നിര്‍ദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരുമായി ചര്‍ച്ച ചെയ്തു.
സുപ്രീം കോടതിയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് ഇരുവരുമെടുത്തത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്‌ക് ഫോഴ്‌സ്, കോണ്‍ഫെഡറഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണു കരടുപദ്ധതിക്കു രൂപംനല്‍കിയത്.
നിധിപ്രദര്‍ശനം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ വിപ്ലവകരമായ കുതിപ്പിനു വഴിയൊരുക്കുമെന്നാണു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























