വിധിയ്ക്ക് മുന്നില്‍ തോറ്റു പോയി... അച്ഛന്റെ വിയോഗമറിയാതെ കസ്തൂരി നീറ്റ് പരീക്ഷയെഴുതി

അച്ഛന്‍ ഈ ലോകത്തുനിന്ന് യാത്രയായതറിയാതെ നീറ്റ് പരീക്ഷയെഴുതി കസ്തൂരി മഹാലിംഗം(17). കസ്തൂരി പരീക്ഷ കഴിഞ്ഞു തിരിച്ചിറങ്ങിയത് മാധ്യമപ്രവര്‍ത്തകരുടേയും പോലീസിന്റേയും തിങ്ങിക്കൂടിയ രക്ഷിതാക്കളുടേയും മധ്യത്തിലേക്കാണ്.
നീറ്റ് പരീക്ഷയെഴുതാന്‍ മകനോടൊപ്പം കൊച്ചി തമ്മനം നളന്ദ പബ്ലിക് സ്‌കൂളില്‍ എത്തിയ തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമി കുഴഞ്ഞുവീണു മരിച്ചത് എല്ലാവരെയും കണ്ണീരിലാഴ്ത്തി.
ആശുപത്രിയിലേക്ക് പോലീസ് വാഹനത്തില്‍ പോകുമ്‌ബോഴും, തന്റെ അച്ഛന്‍ ഈ ലോകത്തുനിന്ന് യാത്രയായെന്ന സത്യം അവന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
പരീക്ഷയെഴുതാന്‍ പോയപ്പോള്‍ കൂട്ടുകാരുടെ രക്ഷിതാക്കളിലൊരാളെ ഏല്‍പിച്ച ബാഗുപോലും തിരക്കിനിടയില്‍ തിരികെ വാങ്ങാന്‍ ഈ കൗമാരക്കാരനു കഴിഞ്ഞില്ല. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അച്ഛന്റെ ചേതനയറ്റ ശരീരം കണ്ടു പുറത്തിറങ്ങിയ കസ്തൂരിക്ക് കരച്ചില്‍ അടക്കാനായില്ല.
കൃഷ്ണസ്വാമിയുടെ മൃതദേഹം പോലീസ് അകമ്ബടിയോടെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. സ്വദേശമായ തിരുവാരൂര്‍ വരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അനുഗമിക്കും. കൃഷ്ണസ്വാമിയുടെ വിയോഗം തമിഴ്‌നാട്ടില്‍ നിന്നെത്തിയ രക്ഷിതാക്കളെയും കണ്ണീരിലാഴ്ത്തി. കൃഷ്ണസ്വാമിയുടെ കുടുംബത്തിന് തമിഴ്‌നാട്
സര്‍ക്കാര്‍ മൂന്നുലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha
























