വെള്ളമടിക്കരുത്, വെള്ളം കുടിക്കരുത്? കുടിവെള്ളത്തിന് 50 ശതമാനവും മദ്യത്തിന് 20 ശതമാനവും നികുതി കൂട്ടി; ജനങ്ങളെ അണി നിരത്തുമെന്ന് വിഎസ്

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജനങ്ങളുടെ എല്ലാ വെള്ളം കുടിയിലും നികുതി കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. വെള്ളക്കരം ഒറ്റയടിക്ക് 50 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഇപ്പോഴേ വെള്ളം കുടി മുട്ടിയ കുടിയന്മാര്‍ക്ക് വീണ്ടും സര്‍ക്കാര്‍ വക സമ്മാനം നല്‍കുന്നു. മദ്യത്തിന് 20 ശതമാനം നികുതിയും 5 ശതമാനം സെസും ഏര്‍പ്പെടുത്തും. ഇതോടെ 115 ശതമാനമായ മദ്യ നികുതി 135 ശതമാനമാകും. ബിയറിനും വൈനിനും നികുതി 70 ശതമാനമാക്കി. പുകയില ഉത്പന്നങ്ങളുടെ നികുതി 8 ശതമാനം ഉയര്‍ത്തി.
ഭൂനികുതിയും വര്‍ധിപ്പിച്ചു. പഞ്ചായത്തില്‍ 20 വരെ ഒരു രൂപകൂടും. 20 സെന്റിനു മുകളില്‍ രണ്ടു രൂപയാണ് പുതുക്കിയ ഭൂനികുതി. കോര്‍പറേഷന്‍ പരിധിയില്‍ നാലു സെന്റ് വരെ നാലു രൂപയും നാല് സെന്റിനു മുകളില്‍ എട്ടു രൂപയുമാണ് നികുതി. തോട്ടങ്ങള്‍ക്കുളള നികുതിയും വര്‍ധിപ്പിച്ചു.
മന്ത്രിമാര്‍ ശമ്പളത്തിന്റെ 20 ശതമാനം മാര്‍ച്ച് വരെ വാങ്ങില്ല. വിദേശയാത്രകള്‍ അത്യാവിശ്യത്തിന് മാത്രം നടത്തിയാല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
അതേസമയം വെള്ളക്കരം കൂട്ടിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ജനങ്ങളെ അണി നിരത്തി പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha