പ്രിയതമയുടെ വേർപാടിൽ കണ്ണീരണിഞ്ഞപ്പോൾ പൊടുന്നനെ മാനം കറുത്തു; കാറ്റിന്റെ അകമ്പടിയോടെ ചെറുമഴ: ആ മഴ തന്റെ പ്രിയതമയാണെന്ന് ചങ്ക് പൊട്ടി ആൻഡ്രു പറയുമ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു... വിദേശവനിതയ്ക്ക് അനുശോചനം അര്‍പ്പിക്കുന്നതിനിടയിൽ അരങ്ങേറിയത് വികാരനിർഭരമായ രംഗങ്ങൾ

ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ പൊടുന്നനെ മാനം കറുത്തു. നനുത്ത കാറ്റിന്റെ അകമ്പടിയോടെ ചെറുമഴ ഒഴുകിയെത്തി, പൊടുന്നനേ പെയ്‌തൊഴിഞ്ഞ് ഏവിടേക്കോ ഓടി മറിഞ്ഞത് അവള്‍ തന്നെയാണ്, എന്റെ പ്രിയതമ. നിശാഗന്ധിയില്‍ അവളുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു അത് അവള്‍ തന്നെയെന്ന് എനിക്ക് ഉറപ്പുണ്ട്.
അവളുടെ പ്രിയതമന്റെ വാക്കുകള്‍ സദസിനെ നൊമ്ബരപ്പെടുത്തി. അവള്‍ക്ക് ഏറെ ഇഷ്‌ടമായിരുന്നു ദൈവത്തിന്റെ ഈ സ്വന്തം നാടിനെ, അതുകൊണ്ടാകാം വിധി അവളെ ഇവിടെ തളച്ചിട്ടിരിക്കുന്നത്. ഇനി ഇലഞ്ഞിയായി അവള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണാന്‍ കൂടെക്കുടെ ഞങ്ങള്‍ ഇവിടെ വരും പലപ്പോഴും അണമുറിഞ്ഞ ഈ വാക്കുകള്‍ ഒരുവിധം പറയുന്നതിനിടയിൽ സഹോദരിക്കും അവളുടെ സാന്നിധ്യം അനുഭവഭേദ്യമായിരുന്നു.
കോവളത്ത് കൊലചെയ്യപ്പെട്ട വിദേശവനിതക്ക് അനുശോചനം അര്‍പ്പിക്കാന്‍ ഇന്നലെ നിശാഗന്ധിയില്‍ നടന്ന ചടങ്ങിലായിരുന്നു വികാര നിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. കൊലചെയ്യപ്പെട്ട ലാത്വിയ സദേശിനിയുടെ ഭര്‍ത്താവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എത്തിയ മഴ തന്റെ പ്രിയതമയാണെന്ന് പറഞ്ഞപ്പോള്‍ ശുഷ്‌ക്കമായ സദസില്‍ പലരും കണ്ണീരൊപ്പി. പിന്നീട് സഹോദരിയും അവളെ അനുസ്‌മരിച്ചു.
ഒന്നിച്ചു വന്ന് ഇപ്പോള്‍ അവളെ ഇവിടെ ഒറ്റക്കാക്കിയിട്ട് മടങ്ങുന്നതു ഹൃദയവേദനയോടെയാണ്. കനകക്കുന്നില്‍ അവളുടെ സ്‌മരണക്കായി നട്ട ഇലഞ്ഞിമരം അവള്‍ തന്നെയാണ്, അതുകൊണ്ട് ഇടക്കിടെ അവളെ കാണാന്‍ വരും. ചെയ്‌തു തന്ന ഓരോ ചെറിയ കാര്യങ്ങള്‍ക്കും നന്ദി പറഞ്ഞാണ് സഹോദരിയും സംസാരിച്ചത്. കൊലചെയ്യപ്പെട്ട സഹോദരിക്കു വേണ്ടി അനുജത്തിയാണു സ്‌നേഹസംഗമം ഒരുക്കിയത്.
https://www.facebook.com/Malayalivartha
























