Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ അമ്മ മല്ലിയെ സി.പി.എം പ്രാദേശിക നേതാക്കള്‍ തട്ടിക്കൊണ്ട് പോയെന്ന് ബി.ജെ.പി നേതാക്കള്‍, ബി.ജെ.പി നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ചലോ ചലോ വരാപ്പുഴ മാര്‍ച്ചിന് പതാക കൈമാറേണ്ടത് മല്ലിയായിരുന്നു

07 MAY 2018 12:03 PM IST
മലയാളി വാര്‍ത്ത

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലിയെ സി.പി.എം പ്രാദേശിക നേതാക്കള്‍ തട്ടിക്കൊണ്ടു പോയതായി ബി.ജെ.പി. വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡി മരണത്തിനിരയായ സംഭവം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്ന് വരാപ്പുഴയിലേക്ക് ജീവന്‍രക്ഷാ മാര്‍ച്ച് നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മധുവിന്റെ അമ്മ മല്ലിയില്‍നിന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പതാക ഏറ്റുവാങ്ങാനായിരുന്നു തീരുമാനം. ഇതനുസരിച്ച് രാവിലെ ഒമ്പതിന് മണ്ണാര്‍ക്കാടു നിന്നും 'ചലോ വരാപ്പുഴ മാര്‍ച്ച്' ആരംഭിക്കാനിരിക്കെയാണ് മല്ലിയെ പ്രാദേശിക സി പി എം നേതാക്കള്‍ തട്ടിക്കൊണ്ടുപോയതെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. 

പ്രശ്‌നം രൂക്ഷമായതോടെ മധുവിന്റെ കുഞ്ഞമ്മയില്‍ നിന്ന് എ.എന്‍ രാധാകൃഷ്ണന്‍ 'ചലോ വരാപ്പുഴ മാര്‍ച്ച്' പതാക ഏറ്റുവാങ്ങുകയായിരുന്നു. മധുവിന്റെ കൊലപാതകത്തില്‍ ബി.ജെ.പി രാഷ്ട്രീയ നാടകം കളിക്കാനുള്ള നീക്കം മനസിലാക്കിയാണ് സി.പി.എം തട്ടിക്കൊണ്ട് പോകല്‍ നാടകം നടത്തിയതെന്ന് പ്രാദേശിക സി.പി.എം നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം മല്ലിയെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ആള്‍ക്കൂട്ട കൊലപാതകവും കസ്റ്റഡിമരണവും കുത്തിപ്പൊക്കി സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിക്കുന്നു.

മധുവിനെ ആള്‍ക്കൂട്ടം കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായനിലപാടാണ് സ്വീകരിച്ചത്. മധുവിന്റെ വീട്ടിലടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബത്തിന്റെ കാര്യങ്ങളിലും അന്വേഷണത്തിലും വീഴ്ചവരുത്തിയിട്ടില്ല. എന്നിട്ടും ബി.ജെ.പി സംഭവം വിവാദമാക്കാനാണ് ശ്രമിക്കുന്നത്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ റിമാന്‍ഡിലാണ്. റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിനെ വരെ ചോദ്യം ചെയ്തു. കേരള ചരിത്രത്തില്‍ അടുത്തകാലത്തെങ്ങും കസ്റ്റഡിമരണത്തില്‍ പൊലീസുകാര്‍ക്കെതിരെ ഇത്രയും ശക്തമായ നടപടിയുണ്ടായിട്ടില്ല. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കി. ഇതൊക്കെ പൊതുസമൂഹത്തിന് അറിയാവുന്ന കാര്യങ്ങളാണ്. അതൊക്കെ മറച്ച് വെച്ച് പുകമറ സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വരാപ്പുഴയിലെ സി.പി.എം നേതാക്കള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (12 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (16 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (24 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (30 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (37 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (48 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (4 hours ago)

Malayali Vartha Recommends