മനുഷ്യക്കടത്ത് കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്‌തു

മനുഷ്യക്കടത്ത് കേസില്‍ നാലു പേരെ സിബിഐ അറസ്റ്റ് ചെയ്‌തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇടനിലക്കാരെ സിബിഐ അറസ്റ്റ് ചെയ്‌തത്. മതിയായ രേഖകളില്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌ത്രീകളെ വിദേശത്തേക്ക് കയറ്റി അയച്ചുവെന്ന കേസിലാണ് അറസ്റ്റ്.
ട്രാവല്‍ ഏജന്‍സികളും പോലീസും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് മനുഷ്യക്കടത്തിനുപിന്നില്‍ . അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്‌ത്രീകളെ കേരളത്തില്‍ നിന്ന് വ്യാപകമായി കയറ്റി അയച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha