മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ചു; ദുരിതങ്ങൾക്ക് ഇടയിൽ നിന്നും അവൾ നേടിയത് ഫുൾ എ പ്ലസ്

ഇടുക്കി വണ്ടിപ്പെരിയാറിൽ സമ്പൂർണ്ണ വൈദ്യുതികരണം പ്രഖ്യാപിച്ച നാട്ടിൽ വൈദ്യുതി ഇല്ലാത്ത വീട്ടിൽ മുത്തച്ഛനും, മുത്തശ്ശിക്കുമൊപ്പം കഴിഞ്ഞ കുട്ടിക്ക് എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്. തേങ്ങക്കൽ എസ്സ്റ്റേറ്റിൽ പ്രമോദ് - സിന്ധു നമ്പതികളുടെ മകൾ ആതിര പി.എസ് ആണ് എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയത്.
തേങ്ങക്കൽ എസ്സ്റ്റേറ്റിൽ ഫീൽഡ് ഓഫിസറായ എസ്.ശിവദാസിനു തോട്ടത്തിൽ നിന്നു അനുവദിച്ച വീട്ടിലാണ് അതിരയുടെ അച്ഛനും അമ്മയും താമസിക്കുന്നത്. 45 വർഷം ജോലി ചെയ്യതിട്ടും പ്രോവിഡന്റ് ഫണ്ട് അനുകല്യം കിട്ടാതെ വന്നതോടെ കെട്ടിടം ശിവദാസ് ഒഴിഞ്ഞു കൊടുത്തിട്ടില്ല. ഈ വീട്ടിൽ വൈദ്യുതി കണക്ഷനു വേണ്ടി അധികൃതർ രേഖകൾ നൽകാത്തതിനാൽ വൈദ്യുതി ലഭിച്ചതുമില്ല. സമ്പൂർണ്ണ വൈദ്യുതികരണ പ്രഖ്യാപനത്തിനു ശേഷം അധികൃതാരെ വൈദുതി ലഭിക്കുവാൻ വേണ്ടി സമീപിച്ചു, എന്നാൽ ഇതിനു വേണ്ടി ഒരു വാതിലും തുറന്നില്ല.
അദ്യം മണ്ണെണ്ണ വിളക്കിലും, മണ്ണെണ്ണ കിട്ടാതെ വന്നതോടെ പിന്നിട് സോളാർ വിളക്കിന്റെ വെളിച്ചത്തിലാണ് ആതിര രാത്രിയിൽ പഠിച്ചിരുന്നത്. മ്ലാമല ഫാത്തിമ മാതാ സ്കുളിലെ വിദ്യാർത്ഥിനിയാണ്. ആതിരക്ക് എല്ലാ വിഷയത്തിനും എ. പ്ലസ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബാഗങ്ങൾ. അതിരയുടെ നേട്ടത്തിൽ വിട്ടിലേക്ക് അഭിനന്ദ പ്രവാഹമാണ്. ഡോക്ടർ ആകാനാണ് ആഗ്രഹമെന്നും , ഇതിനുള്ള ശ്രമമാണ് അടുത്തതെന്നും അതിര പറഞ്ഞു
https://www.facebook.com/Malayalivartha
























