സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് വി.എസ്

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. നിയമസഭയുടെ അംഗീകാരം ലഭിക്കുന്നത് വരെ നികുതി ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും 2100 കോടി രൂപയുടെ അധികനികുതി ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്നത് ചര്‍ച്ച ചെയ്യണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വെളളക്കരവും ഭൂനികുതിയും വര്‍ധിപ്പിക്കാനും മദ്യം, സിഗരറ്റ് എന്നിവയുടെ നികുതി കൂട്ടാനുംതീരുമാനിച്ചിരുന്നു. പുതിയ നികുതി വര്‍ധനയിലൂടെ സംസ്ഥാനത്തിന് 2100 കോടിയോളം രൂപയാണ് അധികമായി ലഭിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha