സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ഒപ്പംതാമസിക്കുന്ന വൃദ്ധയായ അമ്മയെ മകനും മരുമകളും കൊച്ചുമകനും ചേര്‍ന്ന് കൊലപ്പെടുത്തി. ബേഡകം പെര്‍ളടുക്കം ചേപ്പനടുക്കം അമ്മാളുഅമ്മ (68)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മാളുഅമ്മയുടെ മകന്‍ കമലാക്ഷന്‍ (47), ഭാര്യ അംബിക (40), ഇവരുടെ മകന്‍ ശരത് (20) എന്നിവരെ ആദൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
അമ്മാളുഅമ്മ ഉറങ്ങുന്ന തക്കം നോക്കി മൂന്നു പേരും ചേര്‍ന്ന് കഴുത്തില്‍ പ്ലാസ്‌റ്റിക് കയര്‍മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് മൃതദേഹം മുറിയ്‌ക്കുള്ളില്‍ കെട്ടിത്തൂക്കി. രാവിലെയാണ് നാട്ടുകാര്‍ മരണവിവരം അറിയുന്നത്. ആത്മഹത്യയാണെന്നാണ് പ്രതികള്‍ നാട്ടുകാരോട് പറഞ്ഞത്. മരണത്തില്‍ അസ്വഭാവികത തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
അമ്മാളുഅമ്മയുടെ പേരിലുണ്ടായിരുന്ന 70 സെന്റ് സ്‌ഥലം മകന്‍ കമലാക്ഷന്‍ വിറ്റ് സ്വന്തം പേരില്‍ മറ്റൊരിടത്ത് സ്‌ഥലം വാങ്ങിയതാണ് തര്‍ക്കത്തിന് കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha