കതിരൂര്‍ മനോജ് വധം ; ഒരാള്‍കൂടി പിടിയില്‍

കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതികൂടി പിടിയിലായി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിര്‍മാണ തൊഴിലാളിയുമായ തരിപ്പ പ്രഭാകരന്‍ ആണു പിടിയിലായത്. മനോജിനെ കൊലപ്പെടുത്തിയ സംഘത്തില്‍ താനുള്‍പ്പെടെ 16 പേരുണ്ടായിരുന്നതായി പ്രഭാകരന്‍ മൊഴി നല്‍കിയെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തി ഒരിടത്തു കൂടിയാണ് കൊലപാതകത്തിനുപുറപ്പെട്ടത്. തമ്മില്‍ പരസ്പരം പരിചയമില്ലാത്തവരായിരുന്നു എല്ലാവരുമെന്നും ഇയാള്‍ മൊഴിനല്‍കി. മൂന്നു വധശ്രമ കേസുകളില്‍ ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ് പ്രഭാകരന്‍ എന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നു വൈകിട്ടോടെ പ്രഭാകരന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha