ലോറിക്കടിയില്‍പ്പെട്ട് രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു

പുനലൂര്‍ ദേശീയ പാതയില്‍ സ്‌കൂള്‍ ബസില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ഒറ്റക്കല്‍ ചരുവിളപുത്തന്‍വീട്ടില്‍ സന്തോഷ് വര്‍ഗീസ് (34), ആര്യങ്കാവ് കരയാളര്‍തോട്ടം ശ്രീനിലയത്തില്‍ നിധീഷ്‌കുമാര്‍ (30) എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതിന് ഇടമണ്‍ ആനൂരിന് സമീപമായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചരക്കുമായി വരുകയായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന സ്‌കൂള്‍ ബസില്‍തട്ടി നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടു പേരും അഞ്ചലിലെ സ്വകാര്യ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ്. സംഭവത്തെതുടര്‍ന്ന് ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha