അധിക നികുതി , നിയമസഭ വിളിക്കില്ലെന്ന് ധനമന്ത്രി

അധിക നികുതി ചുമത്തിയതിന്റെ പേരില്‍ നിയമസഭ വിളിക്കില്ലെന്ന് ധനമന്ത്രി കെ.എം.മാണി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല.സാമ്പത്തിക ഞെരുക്കം മാത്രമാണുള്ളത്. ഇത് സംബന്ധിച്ച് ധവളപത്രം ഇറക്കില്ല ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.
ബജറ്റിന് പുറത്ത് വിഭാവനം ചെയ്ത പദ്ധതികളാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണം. നികുതി കുടിശിക സമയബന്ധിതമായി പിരിച്ചെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി ബഹിഷ്‌ക്കരിക്കാനുള്ള സിപിഎമ്മിന്റെ ആഹ്വാനം ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ചേര്‍ന്നതല്ലെന്നും മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha