എടപ്പാളിലെ സിനിമ തീയറ്ററിനുള്ളിൽ ബാലപീഡനത്തിനു ഒത്താശചെയ്ത അമ്മയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു

എടപ്പാളിലെ തിയറ്ററിനുള്ളിലെ ബാലപീഡനത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ ഇവരെ തെളിവെടുപ്പിനായി പൊന്നാനിയിലെത്തിക്കും. കുട്ടി നേരത്തെയും ലൈംഗികമായി പീഡിപ്പിക്കപെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
റെസ്‌ക്യൂ ഹോമിലാക്കിയ പെണ്‍കുട്ടിയുടെ മൊഴി ഇവിടെ എത്തി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ശേഖരിക്കും. അതേസമയം സംഭവത്തില്‍ പോലീസിനെതിരെ വനിതാകമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്. പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന വിമര്‍ശനമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനില്‍ നിന്നുണ്ടായത്. പോലീസിന്റേത് സ്ത്രീ വിരുദ്ധ മനോഭാവമാണെന്ന കുറ്റപെടുത്തലും വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ ഇതിനെ സര്‍ക്കാരിനെതിരായ അജണ്ടയാക്കി മാറ്റേണ്ട എന്ന ഉപദേശം നല്‍കാനും ജോസഫൈന്‍ മറന്നില്ല. എടപ്പാളിലെ തിയറ്റര്‍ ഉടമയെ വനിതാ കമ്മീഷന്റെ അഭിനന്ദനങ്ങളും തിയറ്ററിലെത്തി ജോസഫൈന്‍ അറിയിച്ചു.
അതേസമയം സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. ഇക്കാര്യം ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നല്‍കി.
https://www.facebook.com/Malayalivartha


























